കൊറോണക്കാലത്ത് യൂട്യൂബിലൂടെ കളരി പരിശീലനവുമായി യുവജനക്ഷേമ ബോര്‍ഡ്
തിരുവനന്തപുരം: കൊറോണക്കാലത്ത് പെണ്‍കുട്ടികള്‍ക്കായി യൂട്യൂബിലൂടെ കളരി പഠിപ്പിക്കാന്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്. കൊറോണക്കാലത്തെ അതിജീവിക്കാനും സാമൂഹികമായ ഒറ്റപ്പെടലിനോട് സമരസപ്പെടാനുമുള്ള ഉപാധിയായാണ് പരീശീലനം. യുവജനക്ഷേമ ബോര്‍ഡ് മുന്‍പ് നടപ്പാക്കിയ പെണ്‍കരുത്ത് പദ്ധതിയുടെ ഭാഗമായാണ് പുതിയ പരിപാടി.
കോളജ് വിദ്യാര്‍ഥിനികള്‍ക്ക് ആത്മവിശ്വാസവും മാനസിക ശാരീരിക കരുത്തും വര്‍ധിപ്പിക്കാന്‍ കളരി പരിശീലനമൊരുക്കിയ പദ്ധതിയാണ് പെണ്‍കരുത്ത്. ഇതില്‍ പങ്കെടുത്ത വിദ്യാര്‍ഥിനികള്‍ വീട്ടില്‍ വച്ച് അവരവരുടെ ആയോധനമുറകളുടെ പ്രകടനം നടത്തുകയും അതിന്റെ യൂട്യൂബ് വീഡിയോയുടെ ലിങ്ക് യുവജനക്ഷേമ ബോര്‍ഡിന്റെ ഫേസ്ബുക്ക് പേജിലെ പെണ്‍കരുത്ത് എന്ന പോസ്റ്റില്‍ കമന്റിനോടൊപ്പം ഇടുകയും ചെയ്തിരുന്നു. ഓരോ ദിവസവും നടത്തേണ്ട പരിശീലനമുറകള്‍ ഇന്നലെ മുതല്‍ യുവജനക്ഷേമ ബോര്‍ഡ് യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. പെണ്‍കരുത്ത് പരീശീലനത്തില്‍ പങ്കെടുക്കാത്ത യുവതികള്‍ക്കും പങ്കെടുക്കാം. പരിശീലനത്തിലൂടെ ശാരീരികവും മാനസികവുമായ കരുത്തും ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള അറിവും നേടിയ വിദ്യാര്‍ഥിനികള്‍ ഇവ യൂട്യൂബിലൂടെ പങ്കുവയ്ക്കും. അത് കാണുന്നവരിലേക്കും ആത്മവിശ്വാസം പ്രസരിപ്പിക്കാനാവും എന്ന തിരിച്ചറിവിലാണ് ഇത്തരം ഒരു ഫോളോഅപ്പ് യുവജനക്ഷേമ ബോര്‍ഡ് ഒരുക്കുന്നതെന്ന് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു പറഞ്ഞു. വീഡിയോ ആപ്പ് ലോഡ് ചെയ്യേണ്ട ലിങ്കുകള്‍: https:www.facebook.comKSYWBOfficia-lhttps:www.youtube.comhannelUCsxL-Z-2QlNwmlaecWNEhwqM-Q.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."