HOME
DETAILS
MAL
കാഞ്ഞങ്ങാട്, ചിത്താരി ഭാഗങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷം
backup
July 02 2016 | 05:07 AM
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്, ചിത്താരി ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ കടല്‍ ക്ഷോഭം രൂക്ഷം. ഈ ഭാഗങ്ങളിലെ പല വീടുകളും അപകടഭീഷണിയിലാണ്. പല പ്രദേശങ്ങളിലും തെങ്ങുകള്‍ കടപുഴകി വീണു.
തീരദേശത്തു സ്ഥാപിച്ച സംരക്ഷണ ഭിത്തികള്‍ പല ഭാഗങ്ങളിലും ഇളകി വീണത് ഈ ഭാഗത്തെ ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മത്സ്യബന്ധന മേഖലയേയും കടല്‍ ക്ഷോഭം കാര്യമായി ബാധിച്ചിട്ടുണ്ട്. കടല്‍ക്ഷോഭം കാരണം സമീപത്തെ ജലാശയങ്ങളില്‍ ജലനിരപ്പു കുത്തനെ ഉയര്‍ന്നിട്ടുണ്ട്.
ചിത്താരി കടപ്പുറത്തെ സരോജിനിയുടെ വീട് ഏതു നിമിഷവും കടല്‍ എടുക്കുമെന്ന അവസ്ഥയിലാണ്. അശോകന്, ശാരദ, കുഞ്ഞിപ്പെണ്ണ് എന്നിവരുടെ പറമ്പിലെ തെങ്ങുകള്‍ കടലെടുത്തു. കടല്‍ ക്ഷോഭം രൂക്ഷമായ ചിത്താരി കടപ്പുറം അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരനും പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."