HOME
DETAILS
MAL
വിദ്യാര്‍ഥികളുടെ എണ്ണം നോക്കാതെ കായികാധ്യാപകരെ നിയമിക്കണം
backup
March 30 2017 | 00:03 AM
തിരൂരങ്ങാടി : വിദ്യാര്‍ഥികളുടെ എണ്ണം നോക്കാതെ എല്ലാ സ്കൂളുകളിലും കായികാധ്യാപകരുടെ സേവനം ലഭ്യമാക്കണമെന്ന് സംയുക്ത കായികാധ്യാപക സംഘടന സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ക്ലാസ് പ്രമോഷന് കായിക ആരോഗ്യത്തിന്റെ മാര്‍ക്കുകൂടി പരിഗണിക്കമെന്നും മേഖലയിലെ അശാസ്ത്രീയ ക്ലബ്ബിങ് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഡിപ്പാര്‍ട്ട്മെന്റല്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചേഴ്സ് അസോസിയേഷന് പ്രസിഡന്റായി കെ.എം. ബല്ലാല്‍ (കാസര്‍കോട്) നെയും, ജന.സെക്രട്ടറിയായി ഫാറൂഖ് പത്തൂരിനെയും (മലപ്പുറം) തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."