മാധ്യമപ്രവര്‍ത്തകര്‍ ജാഗരൂകരാകണം: കെ.യു.ഡബ്ല്യു.ജെ
തിരുവനന്തപുരം: വാര്‍ത്താശേഖരണത്തിലെ ധാര്‍മികതയും വിശ്വാസ്യതയും നഷ്ടപ്പെടുന്ന സാഹചര്യങ്ങള്‍ക്കെതിരേ മാധ്യമപ്രവര്‍ത്തകര്‍ ജാഗരൂഗരാകണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് പി.എ അബ്ദുല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി. നാരായണന്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു. സംസ്ഥാനത്തെ ഒരു മന്ത്രിയുടെ രാജിയുമായി ബന്ധപ്പെട്ട് മാധ്യമപ്രര്‍ത്തകരെ ആകെ പ്രതിക്കൂട്ടില്‍ മനിര്‍ത്തുന്നത് ശരിയല്ല. ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരും കൃത്യമാമയ അതിര്‍വരമ്പുകളോടെ ജോലി ചെയ്യുന്നവരാണ്. തൊഴിലിലെ ലക്ഷ്മണരേഖ അറിയുന്നവരാണ്. അവരെയെല്ലാം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് സ്വീകാര്യമല്ല. ജുഡീഷ്യല്‍ അന്വേഷണം സ്വാഗതം ചെയ്യുന്നു. ഒപ്പം സമഗ്രമായ ഒരു പൊലിസ് അന്വേഷണം കൂടി നടത്തി ദുരൂഹത നീക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഇരുവരും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."