HOME
DETAILS
MAL
മദ്റസാ അധ്യാപകന്റെ കൊലപാതകം: ഗൂഢാലോചന നടത്തിയവരെയും കണ്ടെത്തണം: ഹൈദരലി ശിഹാബ് തങ്ങള്‍
backup
March 30 2017 | 00:03 AM
കാസര്‍കോട്: പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്റസാ അധ്യാപകന് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചന നടത്തിയവരെയും ഉടന്‍ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.
ഭീകരമായ കൊലപാതകമാണിത്. ഇതിനു പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. റിയാസ് മൗലവി കൊല്ലപ്പെട്ട പഴയ ചൂരി പള്ളി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തങ്ങള്‍.
മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി, കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള എന്നിവര്‍ തങ്ങളോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."