HOME
DETAILS
MAL
മാണിയെ യു.ഡി.ഫിലേക്ക് സ്വാഗതം ചെയ്ത് ജോണി നെല്ലൂര്‍
backup
March 30 2017 | 10:03 AM
കൊച്ചി: കെ.എം മാണിയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് കേരള കോണ്‍ഗ്രസ് (ജേക്കബ് വിഭാഗം) ചെയര്മാന് ജോണി നെല്ലൂര്‍. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മാണി സ്വീകരിച്ച നിലപാട് യു.ഡി.എഫിലേക്കുള്ള മടങ്ങി വരവിന് കാരണമാകും. യു.ഡി.എഫിലുള്ള മിക്ക പാര്‍ട്ടികളും മാണിയുടെ മടങ്ങിവരവിനെ അനുകൂലിക്കുന്നവരാണ്.
ചില വ്യക്തികള്‍ മാത്രമാണ് മാണി യു.ഡി.എഫിലേക്ക് വരുന്നതിനു എതിര് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മലപ്പുറം തെരഞ്ഞെടുപ്പില്‍ ലീഗിന് പിന്തുണയുമായി മലപ്പുറത്തെത്തിയ മാണി യു.ഡി.എഫിലേക്ക് വരുന്നതിനെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."