പൊതുമാപ്പ്; വിദേശികളുടെ മടക്കം തുടങ്ങി
ജിദ്ദ: പൊതുമാപ്പിെന്റ ആനുകൂല്യം ലഭിച്ച നിയമ ലംഘകര്‍ക്ക് സ്വദേശങ്ങളിലേക്ക് മടങ്ങിത്തുടങ്ങി. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ ഉദ്ഘാടനം ചെയ്ത പൊതുമാപ്പ് നിലവില്‍ വന്ന് ആദ്യ മണിക്കൂറുകളില്‍ തന്നെ എയര്‍പോര്‍ട്ടുകളില്‍ നൂറുകണക്കിന് നിയമ ലംഘകര്‍ എത്തി. ബുധനാഴ്ച പുലര്‍ച്ചെ 12.05നാണ് പൊതുമാപ്പ് ആരംഭിച്ചത്. എക്‌സിറ്റ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് റിയാദ്, ജിദ്ദ എയര്‍പോര്‍ട്ടുകളിലും മറ്റു അതിര്‍ത്തി പ്രവേശന കവാടങ്ങളിലും ജവാസാത്ത് പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. അറബി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളില്‍ ഇവിടെ ഇതുസംബന്ധമായ നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ടിക്കറ്റും യാത്രാ രേഖയുമുള്ളവരുടെ വിരലടയാളവും കണ്ണ് പരിശോധനയും പൂര്‍ത്തീകരിച്ചാണ് എക്‌സിറ്റ് നല്‍കുന്നത്.
ഹജ്, ഉംറ, വിസിറ്റ്, ട്രാന്‍സിറ്റ് വിസക്കാര്‍ക്കാണ് എയര്‍പോര്‍ട്ടുകളില്‍ നിന്ന് നേരിട്ട് ഫൈനല്‍ എക്‌സിറ്റ് നല്‍കുന്നത്. ഇവര്‍ മറ്റൊരു വകുപ്പുകളെയും സമീപിക്കേണ്ടതില്ല. വിരലടയാള പരിശോധനയില്‍ സുരക്ഷാ വകുപ്പുകള്‍ അന്വേഷിക്കുന്നവരാണെന്ന് കണ്ടെത്തിയാല്‍ രാജ്യം വിടാന്‍ അനുവദിക്കില്ല. ഫൈനല്‍ എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് നിരവധി പേര്‍ ജവാസാത്തിനു കീഴിലെ വിദേശി നിരീക്ഷണ വകുപ്പുകളിലുമെത്തി.
അതേ സമയം 15 മലയാളികള്‍ ഉള്‍പ്പെടെ ആയിരത്തിലധികം ഇന്ത്യക്കാരാണ് ജവാസാത്ത് കേന്ദ്രത്തിലെത്തി എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. റിയാദ് ഇന്ത്യന്‍ എംബസിയിലും എമര്‍ജന്‍സി സര്‍ട്ടിഫിക്കിറ്റിന് അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഇതില്‍ 615 പേര്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയതായും ഫസ്റ്റ് സെക്രട്ടറി അനില്‍ നോട്ടിയാല്‍ അറിയിച്ചു.
അപേക്ഷകരില്‍ കൂടുതലാളുകളും ഹുറൂബ് ആയവരും വീട്ടുവേലക്കാരുമായിരുന്നു. അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഏപ്രില്‍ അഞ്ചു മുതല്‍ ഔട്പാസ് വിതരണം ചെയ്യും.
പൂരിപ്പിച്ച അപേക്ഷയുമായി എത്തുന്നവര്‍ക്ക് അരമണിക്കൂറിനുള്ളില്‍ തന്നെ നടപടികള്‍ പൂര്‍ത്തീകരിച്ച് പോകാവുന്ന വിധത്തിലാണ് എംബസിയില്‍ ക്രമീകരണങ്ങള്‍ നടത്തിയത്. ടോക്കണ്‍ സൗകര്യവും കുറ്റമറ്റ ക്യൂ സംവിധാനവും തിരക്ക് നിയന്ത്രിക്കുന്നതിന് ഏറെ സഹായകരമാണ്. എംബസി ഉദ്യോഗസ്ഥര്‍ക്ക് പുറമെ സ്ത്രീകള്‍ ഉള്‍പ്പെടെ 30ഓളം വളണ്ടിയര്‍മാര്‍ സേവനത്തിനുണ്ട്. കുടിവെള്ളമുള്‍പ്പെടെയുള്ള സൗകര്യങ്ങളും സന്ദര്‍ശകര്‍ക്കായി എംബസി ഇവിടെ ഒരുക്കിയിയിട്ടുണ്ട്.. രാവിലെ ഏഴര മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചത്. 22 കൗണ്ടറുകളാണ് ഏര്‍പ്പെടുത്തിയത്. ഒരാഴ്ച്ചക്കകം ഇ.സി നല്‍കും.
അതേ സമയം ജിദ്ദ കോണ്‍സുലേറ്റ് പരിസരത്ത് നിന്നും ശുമൈശി തര്‍ഹിലിലേക്ക് വാഹന സൗകര്യം ഏര്‍പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും കോണ്‍സുലേറ്റ് ജനറല്‍ നൂര്‍ റഹ്മാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."