HOME
DETAILS

സ്‌നേഹജനങ്ങളോട് ലൈവില്‍ സംവദിച്ച് ഹൈദരലി തങ്ങള്‍

  
backup
March 30 2020 | 03:03 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b5%87%e0%b4%b9%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b2%e0%b5%88%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d
 
 
മലപ്പുറം : കൊവിഡ് - 19 ജാഗ്രതയുടെ ഭാഗമായി രാജ്യത്ത്  ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഫേസ് ബുക്ക് ലൈവിലൂടെ സ്‌നേഹജനങ്ങളോട് സംവദിച്ചു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഇന്നലെ രാവിലെ പതിനൊന്നിനാണ് പാണക്കാട്ടെ വസതിയില്‍ നിന്നും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ തങ്ങള്‍ സ്വദേശത്തും വിദേശത്തുമുള്ള സ്‌നേഹജനങ്ങളോട് സംവദിച്ചത്.
രാജ്യത്ത് ആരോഗ്യ ജാഗ്രതയുടെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായി അനുസരിക്കാനും ലോകത്ത് കൊവിഡ്  രോഗം പടരുന്ന സാഹചര്യത്തില്‍ ആത്മീയമായ മാര്‍ഗനിര്‍ദേശം ഉള്‍കൊണ്ടു മുന്നോട്ടു പോകാനും തങ്ങള്‍ ആഹ്വാനം ചെയ്തു. 
ഒഴിവു വേള ഫലപ്രദമായും ക്രിയാത്മകമായും വിനിയോഗിക്കണം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് വീട്ടിലിരിക്കേണ്ടത് നമ്മുടെ നാടിനോടും മനുഷ്യരോടുമുള്ള വിശ്വാസിയുടെ കടമയാണ്. അതൊരു പുണ്യകര്‍മമാണെന്നു മനസ്സിലാക്കി എല്ലാവരും വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ സഹകരിക്കണം. വിപത്തുകള്‍ നമ്മെ ബാധിക്കില്ലെന്ന ചിലരുടെ ധാരണയാണ് വൈറസിന്റെ വ്യാപനത്തിന് കാരണമായത്. അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതെ ശ്രദ്ധിക്കണം. വീട്ടിലിരുന്ന് പ്രാര്‍ഥിക്കുന്നതാണ് ഇപ്പോള്‍ പുണ്യമുള്ള കാര്യം. പ്രാര്‍ഥനകള്‍ അധികരിപ്പിക്കാനും ആത്മീയ കാര്യങ്ങള്‍ക്ക് കൂടുതല്‍ സമയം കണ്ടെത്താനും ഈ സമയം ഉപയോഗിക്കണം. പ്രവാസികളായ നിരവധി ആളുകള്‍ പലനാടുകളിലും പ്രയാസപ്പെട്ട് കഴിയുന്നുണ്ട്. അവര്‍ ഇപ്പോഴുള്ള രാജ്യത്ത് ഈ മഹാമാരി തടയുന്നതിന് വേണ്ടിയുള്ള നിയമങ്ങളോട് സഹകരിച്ചും പരസ്പരം സഹായിച്ചും ആ രാജ്യത്ത് തന്നെ നില്‍ക്കണം. ലോക സമൂഹത്തിന്റെ മോക്ഷത്തിനും രോഗ ശമനത്തിനും സമാധാനത്തിനും വേണ്ടി പ്രത്യേകം പ്രാര്‍ഥന നടത്തിയാണ് തങ്ങള്‍ അവസാനിപ്പിച്ചത്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പില്‍ സഖ്യമില്ല; ഒറ്റക്ക് മത്സരിക്കുമെന്ന് ശിവ്‌സേന ഉദ്ധവ് വിഭാഗം

National
  •  8 days ago
No Image

ഗസ; അടിയന്തര വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സജീവം; സൂചന നല്‍കി സിഐഎ മേധാവി

International
  •  8 days ago
No Image

വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 41 ലക്ഷം തട്ടി; പ്രതികള്‍ പിടിയില്‍

Kerala
  •  8 days ago
No Image

ബസിൽ സ്‌കൂള്‍ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

Kerala
  •  8 days ago
No Image

സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കാത്തതില്‍ തര്‍ക്കം; അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി

National
  •  8 days ago
No Image

മെസ്സിയെത്തും ! ഒക്ടോബര്‍ 25ന് താരം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി

Kerala
  •  8 days ago
No Image

പത്തനംതിട്ട പീഡനം: പ്ലസ് ടു വിദ്യാര്‍ഥി ഉള്‍പ്പടെ ഒന്‍പത് പേര്‍ കൂടി അറസ്റ്റില്‍

Kerala
  •  8 days ago
No Image

സിഎംആര്‍എല്‍ മാസപ്പടി: 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്രം

Kerala
  •  8 days ago
No Image

സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

Kerala
  •  8 days ago
No Image

കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപിടിച്ചു; മുന്‍ഭാഗം കത്തിനശിച്ചു, യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി

Kerala
  •  8 days ago