യു.എസിലെയും ബ്രിട്ടനിലേയും വിമാനത്താവളങ്ങള്‍ ആക്രമിക്കുമെന്ന് ഐ.എസ് ഭീഷണി
ലണ്ടന്‍: യു.എസിലേയും ബ്രിട്ടനിലേയും വിമാനത്താവളങ്ങള്‍ അക്രമിക്കാന്‍ പദ്ധതിയിട്ട് ഐ.എസ് ഭീകരർ. അമേരിക്ക ജൂലൈ നാലിന് സ്വാതന്ത്രദിന ആഘോഷങ്ങള്‍ക്കൊരുങ്ങുന്നതിനിടെയാണ് ട്വിറ്ററിലൂടെ ഭീകരസംഘടനയായ ഐ.എസിന്റെ ആക്രമണഭീഷണിയുണ്ടായിരിക്കുന്നത്.
ലോസ് ആഞ്ചലസ്, ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളങ്ങളും ഹീത്രൂ വിമാനത്താവളവുമാണ് ഐ.എസ് ലക്ഷ്യമിടുന്നതെന്നാണ് ട്വീറ്റിലൂടെ അറിയാന്‍ കഴിഞ്ഞത്. ഇതേ തുടര്‍ന്ന അമേരിക്കയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഹീത്രോ വിമാനത്താവളത്തില്‍ നിന്നും അമേരിക്കയിലേക്ക് പോകുന്ന വിമാനത്തില്‍ സ്‌ഫോടകവസ്തു വെക്കുകയോ വിമാനം ഉപയോഗിച്ച് തകര്‍ക്കുകയോ ചെയ്യും. വിമാനത്താവളങ്ങളിലും സ്‌ഫോടക വസ്തുക്കള്‍ വെക്കുമെന്നും ഐ.എസ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ പറയുന്നു.ഭീകരരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് ഇക്കാര്യം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."