HOME
DETAILS
MAL
'കമ്മ്യൂണിറ്റി കിച്ചണ്‍' കത്തണമെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെന്തുരുകണം
backup
March 30 2020 | 03:03 AM
കൊണ്ടോട്ടി: കൊവിഡ് -19 വ്യാപനത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണില്‍ അടുപ്പ് കത്തണമെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെന്തുരുകണം. ആവശ്യമായ അരിയും പലവ്യഞ്ജനങ്ങളും എത്തിക്കല്‍, ഭക്ഷണം തയാറാക്കല്‍,വിതരണം തുടങ്ങിയവയും ഇതിനുളള ഫണ്ട് കണ്ടെത്തലുമാണ് തദ്ദേശ സ്ഥാപനങ്ങളെ വലക്കുന്നത്. സ്‌പോണ്‍ഷിപ്പിലൂടെ ഫണ്ട് കണ്ടെത്താനാണ് നിലവിലുളള നിര്‍ദേശം. നിലവിലെ സാഹചര്യത്തില്‍ ഇത് കടുത്ത വെല്ലുവിളിയാണ്. കിച്ചണ്‍ പ്രവര്‍ത്തനത്തിന് അര ലക്ഷം രൂപ കുടുംബശ്രീ മുഖേനലഭ്യമാക്കിയിട്ടുണ്ട്. ശേഷിക്കുന്നവ തനത് ഫണ്ടില്‍ നിന്ന് കണ്ടെത്താനാണ് നിര്‍ദേശമെങ്കിലും ഇതിനും പരിമിതികളുണ്ട്.
ഭക്ഷണ വിതരണത്തിനുളള അരി സ്‌കൂളുകളില്‍ ബാക്കി വന്നവയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇവ കഴിയുന്നതോടെ അടുത്ത റേഷന്‍ ഡിപ്പോയില്‍ നിന്ന് ഒരു കിലോ അരി 10 രൂപ 90 പൈസ നിരക്കിലും,ആവശ്യമായ പലവ്യഞ്ജനങ്ങളും പച്ചക്കറികളും സപ്ലെക്കോ,ഹോര്‍ട്ടി കോര്‍പ്പ് സ്ഥാപനങ്ങളില്‍ നിന്നും വാങ്ങാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. സംഘകൃഷി ഗ്രൂപ്പുകള്‍, പ്രാദേശിക കര്‍ഷകര്‍, കുടുംബശ്രീ സംരഭക യൂനിറ്റികളില്‍ നിന്നും പച്ചക്കറി വാങ്ങാനുളള അനുമതിയുണ്ടെങ്കിലും ഇവ കൃത്യമായ പരിശോധനക്ക് ശേഷം ഉപയോഗിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അരിക്കും പലവ്യഞ്ജന ങ്ങള്‍ക്കുമായി കനത്ത ചിലവാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കുളളത്.
നിലവിലെ പരിമിതികള്‍ മറികടക്കാന്‍ ഭക്ഷണം നല്‍കേണ്ടവരുടെ പ്രത്യേക ലിസ്റ്റ് തയാറാക്കി വിതരണം പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ധനര്‍,അഗതി കുടുംബങ്ങള്‍, കിടപ്പുരോഗികള്‍,ഭിക്ഷാടകര്‍ എന്നിവര്‍ക്കാണ് ഭക്ഷണം നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിര്‍ധിഷ്ട ആളുകള്‍ ഒഴിച്ചാല്‍ മറ്റുളളവര്‍ക്ക് 20 രൂപ നിരക്കില്‍ ഭക്ഷം നല്‍കാമെന്നും ഇവര്‍ക്ക് വീടുകളില്‍ എത്തിച്ച് നല്‍കുന്നതിന് ഒരു ഭക്ഷണ പൊതിക്ക് അഞ്ച് രൂപ അധികവും വാങ്ങാനും അനുമതി നല്‍കിയിരിക്കുകയാണ്. മറ്റു ഏജന്‍സികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സ്ഥലത്തേക്ക് വീണ്ടും ഭക്ഷണം നല്‍കേണ്ടെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍,വിളമ്പുന്നവര്‍, കിച്ചണ്‍ സംഘടാകര്‍,എന്നിവര്‍ അടുക്കള വശത്ത് നിന്ന് ഭക്ഷണം നല്‍കന്നതും സുരക്ഷയുടെ ഭാഗമായി നിര്‍ത്തലാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."