ബജറ്റ് ഒറ്റനോട്ടത്തില്‍
*വിഷ്വല്‍മീഡിയ അക്കാദമി
ജില്ലയിലെ തൊഴില്‍ തേടുന്ന അഭ്യസ്ത വിദ്യരായ യുവതീ യുവാക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ വിഷ്വല്‍മീഡിയ സാങ്കേതികത പരിശീലിക്കുന്നതിന് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ സംയുക്ത സംരംഭമായി വിഷ്വല്‍ മീഡിയ അക്കാദമി ആരംഭിക്കുന്നതിന് ഒരു കോടി രൂപ.
*കശുമാവ് കൃഷി വ്യാപനം
തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് കൊട്ടാരക്കര ഫാമില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 2 ലക്ഷം കശുമാവിന്‍ തൈകള്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനായി 20 ലക്ഷം രൂപയും ജില്ലയിലെ എല്ലാ പൊതുസ്ഥലങ്ങളിലും വീടുകളിലും കശുമാവ് കൃഷി ചെയ്യുന്നതിനുമായി 15 ലക്ഷം രൂപ.
*കോട്ടുക്കല്‍ ഫാമില്‍
ഫുഡ് പ്രോസസിങ് യൂനിറ്റ്
ചക്ക, മരച്ചീനി, നേന്ത്രക്കായ, പൈനാപ്പിള്‍ തുടങ്ങിയവയില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനായി അഞ്ചല്‍ കോട്ടുക്കല്‍ ഫാമില്‍ ഫുഡ് പ്രോസസിങ് യൂനിറ്റ് ആരംഭിക്കുന്നതിന് 1 കോടി രൂപ.
*കബഡി ഇന്‍സ്റ്റിറ്റ്യൂട്ട്
കല്ലുവാതുക്കല്‍ പഞ്ചായത്ത് ഹൈസ്‌കൂള്‍ കേന്ദ്രമാക്കി കബഡി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനായി 10 ലക്ഷം രൂപ.
*ബോക്‌സിങ് അക്കാദമി
ജില്ലയിലെ വിദ്യാര്‍ഥികളെയും യുവജനങ്ങളേയും അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതിന് പ്രാപ്തരാക്കാന്‍ ലക്ഷ്യമിട്ട് മേബാകിസിങ് അക്കാദമി സ്ഥാപിക്കുന്നതിനായി 10 ലക്ഷം രൂപ.
* പ്രകൃതി ചികിത്സാ യൂനിറ്റ്
ജില്ലയില്‍ സര്‍ക്കാര്‍ മേഖലയിലെ ആദ്യ പ്രകൃതി ചികിത്സാ യൂനിറ്റ് ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ സ്ഥാപിക്കുന്നതിനായി 25 ലക്ഷം രൂപ.
*അഴകത്ത് കലാഗ്രാമം
അഴകത്ത് പത്മനാഭകുറിപ്പിന്റെ സ്മരണയ്ക്കായി ചവറ തെക്കുംഭാഗത്ത് കലാഗ്രാമം സ്ഥാപിക്കുന്നതിനായി 50 ലക്ഷം രൂപ.
*മധുരം
ജില്ലയിലെ തേനീച്ചവളര്‍ത്തല്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിനുമായി 52 ലക്ഷം രൂപ വകയിരുത്തി.
*സ്റ്റുഡന്റ്‌സ് പാലിയേറ്റീവ് കെയര്‍
അശരണരും നിരാലംബരുമായ രോഗികളെ ശുശ്രൂഷിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം തല്‍പരരായ കുട്ടികള്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കി നിയോഗിക്കുന്നതിനുള്ള പദ്ധതിക്ക് 25 ലക്ഷം രൂപ വകയിരുത്തി.
*കനിവ് - പാലിയേറ്റീവ്
കെയര്‍ സൊസൈറ്റി
ജില്ലയിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളേയും രജിസ്റ്റര്‍ ചെയ്ത പാലിയേറ്റീവ് സംഘടനകളേയും ജില്ലാതല ആരോഗ്യ സ്ഥാപനങ്ങളേയും അംഗങ്ങളാക്കി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സ്ഥാപിക്കുന്നതിനായി 5 ലക്ഷം രൂപ വകയിരുത്തി.
*ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് വീട്
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സി മുഖേന വീട് നിര്‍മിക്കുന്നതിനായി 40 ലക്ഷം രൂപ വകയിരുത്തി.
*ജൈവവള നിര്‍മാണ ഫാക്ടറി
കുരിയോട്ടുമല ബഫല്ലോ ബ്രീഡിങ് ഫാമില്‍ ജൈവവള നിര്‍മാണ ഫാക്ടറി ആരംഭിക്കും. ആദ്യഘട്ടമായി 25 ലക്ഷം രൂപ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."