![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
അബിന്‍ രോഗം പടര്‍ന്നതും മെഡിക്കല്‍ കോളജില്‍ നിന്ന്
കോഴിക്കോട്: നിപാ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവര്‍ക്കും ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ക്കും രോഗം പടര്‍ന്ന വഴികള്‍ കണ്ടെത്തി ആരോഗ്യവകുപ്പ്. ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലൊടുവിലാണ് നിപ സ്ഥിരീകരിച്ചു മരിച്ച 16 പേര്‍ക്കും ചികിത്സയിലുള്ള രണ്ടു പേര്‍ക്കും രോഗം പടര്‍ന്നതെങ്ങനെയെന്ന് കണ്ടെത്തിയിരിക്കുന്നത്. നിപാ വൈറസ് എവിടെ നിന്നാണ് ആദ്യം മരിച്ച സൂപ്പിക്കടയിലെ സാബിത്തിനെ ബാധിച്ചതെന്നാണ് ഇനി അറിയേണ്ടത്. ഇതിനായി ശേഖരിച്ച പഴം തീനി വവ്വാലുകളുടെ സാംപിള്‍ പരിശോധനാഫലം ലഭിക്കുന്നതോടെ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകുമെന്ന പ്രതീക്ഷ ആരോഗ്യവകുപ്പിനുണ്ട്.
സാബിത്തില്‍ നിന്നാണ് സഹോദരന് സ്വാലിഹ് ഉള്‍പ്പെടെയുള്ളവര്‍ക്ക് വൈറസ് പടര്‍ന്നത്. തുടര്‍ന്ന് മരണമടഞ്ഞവരില്‍ ഏറെ പേര്‍ക്കും രോഗം പടര്‍ന്നത് നിപാ വൈറസ് സ്ഥിരീകരിച്ചവരില്‍ നിന്നും നേരിട്ടാണ്. ഇവരില്‍ ഏറെ പേര്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചാണ് രോഗം പടര്‍ന്നതെങ്കിലും കഴിഞ്ഞ 27 ന് സ്വകാര്യ ആശുപത്രിയില്‍ മരിച്ച കോഴിക്കോട് പാലാഴി സ്വദേശി അബിന്‍ എങ്ങനെ നിപാ വൈറസ് ബാധിച്ചുവെന്ന് സ്ഥിരീകരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. നിപ വൈറസ് കേന്ദ്രം പേരാമ്പ്രക്കടുത്ത സൂപ്പിക്കടയായിരുന്നുവെങ്കിലും ഈ സ്ഥലവുമായി അടുത്തൊന്നും ബന്ധപ്പെടാത്ത, കോഴിക്കോട് നഗരത്തിലുള്ള അബിന്‍ രോഗം പടര്‍ന്നത് ആരോഗ്യവകുപ്പിലും ആശങ്കയുണ്ടാക്കിയിരുന്നു. മറ്റേതെങ്കിലും ഉറവിടത്തില്‍ നിന്നാണോ രോഗബാധയെന്നായിരുന്നു ആശങ്ക. മരണമടഞ്ഞ മറ്റ് പലര്‍ക്കും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കുമ്പോഴോ ബന്ധുക്കളെ പരിചരിക്കാന്‍ എത്തിയപ്പോഴോ ആണ് നിപാ ബാധയുണ്ടായത്. ഈ ഘട്ടത്തില്‍ ഇവിടങ്ങളില്‍ ചികിത്സയിലുണ്ടായിരുന്ന നിപാ ബാധിതരുമായി ഇവര്‍ നേരിട്ട് ഇടപെടുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ ഉള്‍പ്പെടെ വ്യക്തമായിരുന്നു.
എന്നാല്‍ അബിനോ ബന്ധുക്കളോ ആരും മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ മെഡിക്കല്‍ കോളജില്‍ നിന്നായിരിക്കില്ല വൈറസ് ബാധയേറ്റതെന്ന നിലപാടിലായിരുന്നു ബന്ധുക്കള്‍. ഇതിന്റെയടിസ്ഥാനത്തിലാണ് രോഗം വന്ന വഴി കണ്ടെത്താന്‍ വിദഗ്ധ അന്വേഷണം നടത്തിയത്. സുഹൃത്തുക്കളുമായി സംസാരിച്ചപ്പോഴാണ് ഒരു വിവാഹത്തില്‍ പങ്കെടുത്ത് അബിന്‍ സുഹൃത്തുമൊത്ത് ബൈക്കില്‍ മടങ്ങുമ്പോള്‍ അപകടമുണ്ടായതും പരുക്കേറ്റ സുഹൃത്തിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ച വിവരവും അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുഹൃത്തിന്റെ ഒ.പി ടിക്കറ്റ് സംബന്ധിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തി. ഇതിലൂടെ മെയ് അഞ്ചിന് സുഹൃത്തിന് സി.ടി സ്കാന്‍ എടുക്കാന്‍ അബിന്‍ എത്തിയെന്നും വ്യക്തമായി. ഈ സമയം അവിടെ സാബിത്ത് ഉണ്ടായിരുന്നു. ഇവിടെ വച്ചാണ് വൈറസ് പടര്‍ന്നതെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://d1li90v8qn6be5.cloudfront.net/2024-07-13070708SNAKE.png?w=200&q=75)
ഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് ക്ലാസ്മുറിയില്‍ വച്ച് പാമ്പുകടിയേറ്റു
Kerala
• 4 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-13110704ganesh-kumar.png?w=200&q=75)
കെ.എസ്.ആര്.ടി.സി ജീവനക്കാരില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിക്കില്ല; ഉത്തരവ് പിന്‍വലിക്കാന്‍ ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം
Kerala
• 4 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-13104635Capture.png?w=200&q=75)
മദ്യനയ അഴിമതിക്കേസ്: സിബിഐ കേസിലും കെജ്രിവാളിന് ജാമ്യം, പുറത്തേക്ക്
Kerala
• 4 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-13094744oyoor.png?w=200&q=75)
ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി
Kerala
• 4 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-13094507himachal_mosque.png?w=200&q=75)
ഹിമാചല്‍ പള്ളി തര്‍ക്കം: സമാധാനവും സാഹോദര്യവും നിലനിര്‍ത്തും; കോടതി ഉത്തരവിട്ടാല്‍ പള്ളിയുടെ ഭാഗം പൊളിക്കാനും തയ്യാറെന്ന് മുസ്ലിം വിഭാഗം
National
• 4 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-13092048hindutwa_protest.png?w=200&q=75)
ഹിമാചലിലെ പള്ളി തര്‍ക്കം: പ്രതിഷേധത്തിനിടെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലിസ്
National
• 4 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-08-19074015samastha-1.png?w=200&q=75)
വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു
National
• 4 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-04-22033822KEJRI.JPG.png?w=200&q=75)
'സത്യത്തിന്റെ വിജയം' കെജ്രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി
National
• 4 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-04-16035026baby.JPG.png?w=200&q=75)
സിസേറിയന് ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം
Kerala
• 4 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-13072730yahya_sinwar.png?w=200&q=75)
രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്സ തലസ്ഥാനമായി ഫലസ്തീന് രാഷ്ട്രം സ്ഥാപിക്കും' യഹ്യ സിന്‍വാര്‍
International
• 4 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-08-04090051vds.png?w=200&q=75)
കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി
Kerala
• 4 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-10072204Sitaram_Yechury.png?w=200&q=75)
ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം
National
• 4 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-13061549adani.png?w=200&q=75)
ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ്
National
• 4 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-13061055mishel.png?w=200&q=75)
മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 4 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-13040115death.png?w=200&q=75)
മലപ്പുറത്ത് രണ്ട് ആദിവാസി കുട്ടികള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍
Kerala
• 4 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-13034513sitaram_yechuri.png?w=200&q=75)
നിലപാടുകളുടെ കാർക്കശ്യത്തിലും സൗമ്യതയുടെ ചെറുപുഞ്ചിരി
Kerala
• 4 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-13032047adgp_pv_anwar.png?w=200&q=75)
ആര്.എസ്.എസ് നേതാക്കളെ കണ്ടത് നിഷേധിക്കാതെ എ.ഡി.ജി.പി; അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്നും മൊഴി
Kerala
• 4 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-13013721ASDxAS.png?w=200&q=75)
ഉത്സവകാല സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
Kerala
• 4 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-13054927gf.png?w=200&q=75)
നിയമസഭാ കൈയ്യാങ്കളി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
Kerala
• 4 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-13052545kejriwal.png?w=200&q=75)
കെജ്രിവാളിന് ജാമ്യം, ജയില്‍മോചിതനാകും
National
• 4 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-13051722e-p-jayarajan-.png?w=200&q=75)
അത്രയും പ്രിയപ്പെട്ട യെച്ചൂരിക്കായി; ബഹിഷ്കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോയില്‍ ഇ.പി ഡല്‍ഹിയിലെത്തി
Kerala
• 4 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-13050212bulldozer.png?w=200&q=75)