സീതാദേവി ടെസ്റ്റ് ട്യൂബ് ശിശുവായിരുന്നു: യു.പി ഉപമുഖ്യമന്ത്രി
ലഖ്നൗ: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബിനു പിന്നാലെ പൗരാണിക ഭാരതത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകളുമായി യു.പി ഉപ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദിനേഷ് ശര്‍മ. രാമായണത്തിലെ സീതാദേവി ടെസ്റ്റ് ട്യൂബ് ശിശുവായിരുന്നുവെന്ന പ്രഖ്യാപനവുമായാണ് ശര്‍മ രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദി മാധ്യമ പ്രവര്‍ത്തന ദിനവുമായി ബന്ധപ്പെട്ട് ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സീതയുടെ പിതാവ് ജനകന് ഒരു മണ്കുടത്തില്നിന്നാണ് സീതയെ ലഭിച്ചത്. ഇതിനര്‍ഥം സീത ഒരു ടെസ്റ്റ് ട്യൂബ് ശിശുവായിരുന്നു എന്നാണെന്നും ശര്‍മ പറഞ്ഞു.കുരുക്ഷേത്ര യുദ്ധ വിവരം ഹസ്തിനപുരിയില്‍ ധൃതരാഷ്ട്രരെ അറിയിച്ചത് തേരാളിയായ സഞ്ജയനാണ്. അത് തല്‍സമയ സംപ്രേഷണമല്ലാതെ മറ്റെന്താണന്നും ശര്‍മ ചോദിക്കുന്നു. പുരാതന ഇന്ത്യയിലെ ഗൂഗിള്‍ മെസഞ്ചര്‍ ആയിരുന്നു നാരദമുനി. ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് സന്ദേശവുമായി എല്ലായ്പ്പോഴും സഞ്ചരിച്ചിരുന്ന അദ്ദേഹമായിരുന്നു പൗരാണിക ഭാരതത്തിലെ ഗൂഗിളെന്നും ശര്‍മ പറയുന്നു. വിഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.
കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത് മഹാഭാരത കാലത്തെന്ന പ്രസ്താവനയുമായി ദിനേഷ് ശര്‍മ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."