റിയാസ് മുസ്ലിയാര് വധം ഗൂഡാലോചന പുറത്ത് കൊണ്ട് വരണം: എസ്.വൈ.എസ്
പുത്തന്‍ചിറ: കാസര്‍കോട് പഴയ ചൂരി മദ്റസയിലെ അധ്യാപകന് മുഹമ്മദ് റിയാസ് മുസ്ലിയാരെ പള്ളിയില്‍ അതിക്രമിച്ച് കയറി വെട്ടികൊലപ്പെടുത്തിയ സംഭവത്തിലെ ഗൂഡാലോചന പുറത്ത് കൊണ്ട് വരണമെന്നും ഗൂഡാലോചനയില്‍ പങ്കാളികളായ മുഴുവന്‍ പ്രതികളേയും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്നും എസ്.വൈ.എസ് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മദ്റസ, മസ്ജിദുകളില്‍ സേവനം ചെയ്യുന്നവര്‍ക്ക് മതിയായ സുരക്ഷ ഉറപ്പ് വരുത്താന്‍ മദ്റസ, മസ്ജിദ് മാനേജ്മെന്റുകള്‍ ജാഗ്രത കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.പി സൈനുദ്ധീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ഹൈദര്‍ മാരേക്കാട് അധ്യക്ഷനായി. കബീര്‍ ഫൈസി, അബ്ദുല്‍ കരീം മാമ്പ്ര, ഇബ്റാഹീം കുട്ടി ഹാജി എന്നിവര്‍ പ്രസംഗിച്ചു. എസ്.വൈ.എസ് കൊടുങ്ങല്ലൂര്‍ മണ്ഡലം കണ്വന്ഷന് ഏപ്രില്‍ അഞ്ചിന് പുത്തന്‍ചിറ എം.ഐ.സി വാഫി കോളജില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."