HOME
DETAILS
MAL
വീട്ടിലെത്താന്‍ നടന്നു; വഴിയില്‍വച്ച് മരിച്ചു
backup
March 30 2020 | 04:03 AM
ആഗ്ര: രാജ്യത്തു സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ജോലിസ്ഥലത്തു നിന്ന് 326 കിലോമീറ്റര്‍ ദൂരെയുള്ള വീട്ടിലേക്കു കാല്‍നടയായി സഞ്ചരിച്ച തൊഴിലാളി വഴിയില്‍വച്ച് മരിച്ചു. ഡല്‍ഹിയില്‍നിന്നു മധ്യപ്രദേശിലെ വീട്ടിലേക്കു നടന്ന 38കാരനായ രണ്‍വീര്‍ സിങ്ങാണ് മരിച്ചത്.
ഡല്‍ഹിയില്‍ ഡെലിവറി ഏജന്റായായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. മധ്യപ്രദേശിലെ മൊറേന ജില്ലയിലാണ് വീട്. ഇവിടേയ്ക്കു നടന്നുപോകുന്നതിനിടെ 250ലേറെ കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് ആഗ്രയില്‍വച്ച് മരണം സംഭവിച്ചത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. ഇവിടെവച്ച് ഒരു കടക്കാരന് ഇയാള്‍ക്കു സൗജന്യമായി ചായയും ബിസ്ക്കറ്റും നല്‍കിയിരുന്നു. തുടര്‍ന്ന് വിശ്രമിക്കുന്നതിനിടെയായിരുന്നു മരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."