യു.എസിന്റെ സമാധാന ചര്‍ച്ച പ്രഖ്യാപനം താലിബാന് തള്ളി
കാബൂള്‍: വെടിനിര്‍ത്തല്‍ കരാറിന് അഫ്ഗാനിസ്താന് സര്‍ക്കാര്‍ വൃത്തങ്ങളുമായി ചര്‍ച്ച നടത്തിയെന്ന യു.എസ് സൈന്യത്തിന്റെ പ്രസ്താവന താലിബാന് തള്ളി. സര്‍ക്കാര്‍ വൃത്തങ്ങളുമായി താലിബാന് രഹസ്യ യോഗം നടത്തിയെന്ന് യു.എസ് സേനാ കമാന്‍ഡര്‍ ജനറല്‍ ജോണ്‍ നിക്കള്‍സ് പറഞ്ഞിരുന്നു.
ജോണ്‍ നിക്കള്സിന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് താലിബാന് വക്താവ് സബൂഉല്ല മുജാഹിദ് പറഞ്ഞു. തെറ്റായ അവകാശ വാദങ്ങളിലൂടെ ട്രംപിന്റെ അഫ്ഗാനിലെ പരാജയം മറച്ചുവയ്ക്കാനാണ് ഇത്തരം ശ്രമങ്ങള്‍ നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ചര്‍ച്ചകള്‍ മറച്ചുവയ്ക്കേണ്ട ആവശ്യമില്ല. അത് തുറന്ന് പറയുമെന്നും അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തല്‍ കരാറിന് അഫ്ഗാനിസ്താന് സര്‍ക്കാര്‍ വൃത്തങ്ങളുമായി താലിബാന് നേതാക്കള്‍ രഹസ്യ ചര്‍ച്ച നടത്തിയെന്നാണ് ജോണ്‍ നിക്കള്സന് കഴിഞ്ഞ ദിവസം പറഞ്ഞത്. കഴിഞ്ഞ ഫെബ്രുവരിയില്‍ അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി വെടിനിര്‍ത്തല്‍ കരാര്‍ മുന്നോട്ടുവച്ചിരുന്നു.
താലിബാന് വെടിനിര്‍ത്തലിനു തയാറായാല്‍ അവരെ രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിക്കുമെന്ന വാഗ്ദാനവും ഗനി നടത്തി. എന്നാല്‍, ഇതിനോട് താലിബാന് വൃത്തങ്ങള്‍ പ്രതികരിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."