ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം: സെഷന്‍ കോടതി വിധി സുപ്രീം കോടതി ശരിവച്ചു
കുന്നംകുളം: പെരുമ്പിവാവ് ഒറ്റപിലാവില്‍ ആര്‍.എസ്.എസ് അനുഭാവിയായിരുന്ന യുവാവിനെ കൊലപെടുത്തിയ കേസില്‍ സി.പി.എം മുന്‍ ഏരിയാ സെക്രട്ടറി എം ബാലാജി ഉള്‍പടേയുള്ളവരെ ശിക്ഷിച്ച സെഷന്‍ കോടതി വിധി സുിപ്രീം കോടതി ശരിവെച്ചു. പ്രതികള്‍ക്ക് 7 വര്‍ഷത്തെ തടവു ശിക്ഷ അനുഭവിക്കണം. സി.പി.എം പ്രാദേശിക നേതാക്കളായ എം ബാലാജി, എം.എന്‍ മുരളീധരന്‍, മുഹമ്മദ്ഹാഷിം, മുജീബ്, ഉമ്മര്‍ എന്നിവരേയാണ് ശിക്ഷിച്ചത്. കേസിലെ മറ്റു രണ്ട് പ്രതികളായ സെയ്ത് മുഹമ്മദ്, അബു, എന്നിവര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. 1993 ലാണ് കേസിനാസ്പദമായ സംഭവം. പെരുമ്പിലാവ് ഒറ്റപിലാവ് സ്വദേശി കാട്ടുകുളത്ത് വീട്ടില്‍ മാധവന്‍ മകന്‍ സുരേഷ് ബാബുവിനെ ഒറ്റപിലാവിലെ ബസ്റ്റോപ്പിന് പരിസരത്ത് വെച്ച് വെട്ടികൊലപെടുത്തിയെന്നാണ് കേസ്. കേസില്‍ ആകെ 21 പ്രതികളാണുണ്ടായിരുന്നത്. സെഷന്‍ കോടതിയില്‍ നടന്ന വിസ്താരത്തിനൊടുവില്‍ 13 പ്രതികളെ വെറുതെ വിടുകയും ബാലാജി ഉള്‍പെടുന്ന 7 പേരെ ജീവ പരന്ത്യം ശിക്ഷവിധിക്കുകയും ചെയ്തു. ഇതിനെതിരെ ഇവര്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈകോടതി ഒരാളുടെ ജീവ പരത്യം ശരിവെക്കുകയും 3 പേരെ ഒരു വര്‍ഷത്തിന് ശിക്ഷിക്കുകയും ബാലാജി ഉള്‍പടേയുള്ള 3 പേരെ വെറുതെ വിടുകയും ചെയ്തു.
സുരേഷിന്റെ പിതാവ് മാധവന്റെ പരാതിയെ തുടര്‍ന്ന് ഇതിനെതിരെ സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഒപ്പം മാധവന്‍ സ്വകാര്യ അന്യയം ഫയല്‍ചെയ്യുകയുമുണ്ടായി. സുപ്രീം കോടതയില്‍ വാദം തുടരുന്നതിനിടെ മാധവന്‍ മരണപെട്ടു. തുടര്‍ന്ന് സുരേഷിന്റ മാതാവും, സഹോദരിയും, സഹോദരനും കക്ഷി ചേര്‍ന്നാണ് കേസ് നടത്തിയത്. പരാതിക്കാര്‍ക്ക് വേണ്ടി അഡ്വ, ആര്‍ ബസന്ത്, രാഗേന്ത്, ജയിംസ് കോഴിക്കോട് എന്നിവരാണ് സുപ്രീം കോടതയില്‍ ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."