HOME
DETAILS
MAL
പഞ്ചായത്തീരാജ്: സുധീരന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു
backup
July 02 2016 | 06:07 AM
തിരുവനന്തപുരം: പഞ്ചായത്തീരാജിന്റെ പ്രസക്തിതന്നെ ഇല്ലാതാക്കുന്ന നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍. പ്രധാനമന്ത്രിക്ക് കത്തയച്ചു.
അധികാര വികേന്ദ്രീകരണത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിഷേധാത്മക നടപടി കൂടിയാണിത്. 73 ാം ഭരണഘടനാ ഭേദഗതിയിലൂടെ രാഷ്ട്രീയ- ഭരണ- സാമൂഹിക രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് ഇടവരുത്തിയ രാജീവ് ഗാന്ധിയുടെ സ്വപ്ന പദ്ധതി കൂടിയായിട്ടുള്ള പഞ്ചായത്തീരാജ് സംവിധാനത്തെ അപ്രസക്തമാക്കുന്ന ഈ ജനദ്രോഹ നടപടിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നും സുധീരന്‍ കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."