മൂന്നാര്‍ പ്രകൃതി ചൂഷണം: എം.എല്‍.എക്കെതിരേ നടപടി വേണമെന്ന്
പാലക്കാട്: അതിവിശിഷ്ടമായ ജൈവവൈവിധ്യമുള്ള മൂന്നാറില്‍ ഹൈക്കോടതി വിധിയും സര്‍ക്കാര്‍ ഉത്തരവുകളും ലംഘിച്ച്‌നടത്തുന്ന വന്‍ തോതിലുള്ള കയ്യേറ്റങ്ങളും, അനിയന്ത്രിതമായ പാറ പൊട്ടിക്കലും, കുന്നിടിക്കലും, വന്‍ മന്ദിരങ്ങളുടെ നിര്‍മാണവും, കാര്‍ഷികാവശ്യത്തിന് പട്ടയം ലഭിച്ച ഭൂമി വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതും നിയന്ത്രിക്കുന്നതിനായി കോടതി നിര്‍ദേശങ്ങളും ചട്ടങ്ങളുമനുസരിച്ച് പ്രവര്‍ത്തിക്കുന്ന സബ് കലക്ടറെ അക്രമിക്കുമെന്ന് വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ച ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രനെതിരേ ക്രിമിനല്‍ കേസെടുത്ത് നിയമനടപടി സ്വീകരിക്കാന്‍ നിയമസഭാ സ്പീക്കറും മുഖ്യമന്ത്രിയും സ്വീകരിക്കണമെന്ന് പ്രമുഖ പരിസ്ഥിതി പൗരാവകാശ ഗാന്ധി മാര്‍ഗ്ഗ പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
എന്‍.എ.പി.എം ദേശീയ കണ്‍വീനര്‍ വിളയോടി വേണുഗോപാലന്‍, കേരള സര്‍വോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് പുതുശ്ശേരി ശ്രീനിവാസന്‍, ജലാവകാശ സമിതി ചെയര്‍മാന്‍ അഡ്വ. എസ്. കൊച്ചു കൃഷ്ണന്‍, പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരസമിതി കണ്‍വീനര്‍ എ. ശക്തിവേല്‍, പ്ലാച്ചിമട സമര ഐക്യ ദാര്‍ഢ്യ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ആറുമുഖന്‍ പത്തിച്ചിറ, ദേശീയ കര്‍ഷക സമാജം പ്രസിഡന്റ് കെ.എ. പ്രഭാകരന്‍, പാലക്കാടന്‍ കര്‍ഷക മുന്നേറ്റം ജില്ലാ സെക്രട്ടറി സജീഷ് കുത്തനൂര്‍, ആം ആദ്മി പാര്‍ട്ടി ജില്ലാ കണ്‍വീനര്‍ എസ്. കാര്‍ത്തികേയന്‍, സ്വരാജ് അഭിയാന്‍ സംസ്ഥാന കമ്മിറ്റിയംഗം ഡോ. അന്‍വറുദീന്‍ തുടങ്ങിയവരാണ് സംയുക്ത പ്രസ്ഥാവനയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.എം.എല്‍.എ വ്യാജ പട്ടയം ഉണ്ടാക്കി ഭൂമി കൈയ്യേറ്റം നടത്തിയതിന്റെ രേഖകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ എം.എല്‍.എ. ക്കെതിരെ കേസ്സെടുക്കണമെന്നും നിയമസഭാംഗത്വം രാജിവയ്ക്കണമെന്നും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."