എസ്. രാജേന്ദ്രന്‍ എം.എല്‍.എ നിയമ കുരുക്കില്‍ പട്ടയം വ്യാജമാണെന്ന് റവന്യു വകുപ്പും കെ.എസ്.ഇ.ബിയും
തൊടുപുഴ: എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ കൈവശമുള്ള മൂന്നാര്‍ ടൗണിലെ ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് റവന്യു വകുപ്പും കെ.എസ്.ഇ.ബി യും. എന്നാല്‍ റവന്യു വകുപ്പ് തന്ന പട്ടയാണ് തന്റെ പക്കലിരിക്കുന്നതെന്ന് എം.എല്‍.എ. തര്‍ക്കം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ പട്ടയത്തിന്റെ നിജസ്ഥിതി കോടതി തീരുമാനിക്കട്ടെയെന്നാണ് എസ്. രാജേന്ദ്രന്‍ എം.എല്‍.എ യുടെ നിലപാട്.
ലാന്‍ഡ് റവന്യു കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് 2015 ജനുവരി 5 ന് പുറത്തിരങ്ങിയതാണെന്നും എം.എല്‍. എ പറഞ്ഞു. നിയമാനുസൃത നടപടികളിലൂടെ ജില്ല കലക്ടര്‍ ഭൂമി തിരിച്ചുപിടിക്കണമെന്ന് ലാന്‍ഡ് റവന്യു കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്.
ഭൂമിക്ക് കരമടക്കാന്‍ അനുമതി നിഷേധിച്ച കലക്ടറുടെ നടപടിക്കെതിരേ രാജേന്ദ്രന്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് കമ്മിഷണര്‍ രണ്ടു വര്‍ഷം മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്നാണ് രാജേന്ദ്രന്‍ കോടതിയെ സമീപിച്ചത്. ഭൂമി തങ്ങളുടേതാണെന്ന് തെളിവുണ്ടെന്നും ഇത് കോടതിയില്‍ തെളിയുമെന്നും കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നു.
മൂന്നാറില്‍ കെ.ഡി.എച്ച് വില്ലേജില്‍ തെന്റ പേരിലുള്ള എട്ട് സെന്റ് ഭൂമിക്ക് കരമടക്കാനായി രാജേന്ദ്രന്‍ വില്ലേജ് ഓഫിസറെ സമീപിച്ചതോടെയാണ് പട്ടയം സംബന്ധിച്ച തര്‍ക്കം ഉടലെടുത്തത്. സര്‍വേ നമ്പര്‍ 843എ എന്ന് രേഖപ്പെടുത്തിയ, ദേവികുളം തഹസില്‍ദാര്‍ നല്‍കിയ പട്ടയമാണ് രാജേന്ദ്രന്‍ ഹാജരാക്കിയത്. എന്നാല്‍, രാജേന്ദ്രെന്റ കൈവശമുള്ള ഭൂമിയുടെ യഥാര്‍ഥ സര്‍വേ നമ്പര്‍ 912 ആണെന്ന് വില്ലേജ് ഓഫിസറുടെ അന്വേഷണത്തില്‍ കണ്ടെത്തി.
ഇത് അബദ്ധമാണെന്ന് വിശദീകരിച്ച രാജേന്ദ്രന്‍, തെറ്റുതിരുത്തി നല്‍കണമെന്നാവശ്യപ്പെട്ട് ഇടുക്കി കലക്ടര്‍ക്ക് അപേക്ഷ നല്‍കി. കലക്ടറുടെ അന്വേഷണത്തിലും രാജേന്ദ്രന്റെ ഭൂമി സര്‍വേ നമ്പര്‍ 912ല്‍പെട്ടതാണെന്ന് കണ്ടെത്തി. അന്ന് വ്യാജ പട്ടയങ്ങളെക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ഭൂമി പതിവ് ഫയലിലും രാജേന്ദ്രെന്റ പട്ടയം ഉള്‍പ്പെട്ടിരുന്നില്ല. തുടര്‍ന്ന്, സര്‍വേ നമ്പര്‍ തിരുത്താനുള്ള രാജേന്ദ്രന്റെ അപേക്ഷ കലക്ടര്‍ നിരസിച്ചു. ഇതിനെതിരെയാണ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് അപ്പീല്‍ നല്‍കിയത്.
സര്‍വേ നമ്പറിലെ മാറ്റം കലക്ടര്‍ക്ക് തിരുത്താവുന്ന ക്ലറിക്കല്‍ പിഴവ് മാത്രമാണെന്നായിരുന്നു രാജേന്ദ്രെന്റ വാദം.
പഞ്ചായത്ത് നല്‍കിയ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് രാജേന്ദ്രന്റെ കൈവശമുള്ള ഭൂമിക്കല്ല, ഭൂമിയിലെ കെട്ടിടത്തിനു മാത്രമാണ് ബാധകമെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തി.
പട്ടയം ലഭിച്ചു എന്ന് പറയുന്ന കാലയളവിലെ പട്ടയ അപേക്ഷ രജിസ്റ്റിലോ പട്ടയം നല്‍കിയതുമായി ബന്ധപ്പെട്ട രജിസ്റ്ററിലോ രാജേന്ദ്രന്റെ പേര് ഉള്‍പ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ലാന്റ് റവന്യു കമ്മിഷണര്‍ മൂന്നാര്‍ ദൗത്യസംഘാംഗമായിരുന്നുവെന്നും ഇത് ഏറെ പ്രസക്തമാണെന്നും രാദേന്ദ്രന്‍ എം.എല്‍. എ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."