എന്നാല്‍ ഇതുമായി ബന്ധപ്പെട്ടു ആരെയും പിടികൂടാന്‍ അധികൃതര്‍ക്കായില്ല.
മംഗളൂരു, പാലക്കാട്, കേരളത്തിലെ ചില തെക്കന്‍ ജില്ലകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് വ്യാപകമായി കഞ്ചാവ് എത്തുന്നത്. മംഗളൂരുവില്‍ നിന്നു ഒരു കിലോ കഞ്ചാവ് കടത്താന്‍ അയ്യായിരം രൂപ വരെ കടത്തുകാര്‍ക്കു നല്‍കുന്നുണ്ടെന്നാണ് സൂചന. ട്രെയിന്‍ മാര്‍ഗം ജില്ലയില്‍ കഞ്ചാവ് എത്തിക്കുന്നത് സുരക്ഷിതമായി കടത്തുകാര്‍ മനസിലാക്കുകയും ചെയ്തിട്ടുണ്ട്.
അപൂര്‍വം ചിലപ്പോള്‍ മാത്രമാണ് ലഹരി മാഫിയകളുടെ ചെറു കണ്ണികളെ അധികൃതര്‍ പിടികൂടുന്നത്. കഞ്ചാവ് മാഫിയകളെ പേടിച്ചു ജില്ലയിലെ പല രക്ഷിതാക്കളും ആശങ്കയിലാണ്.
കുട്ടികള്‍ക്ക് ലിഫ്റ്റ് നല്‍കിയും തുടര്‍ന്ന് ഐസ്‌ക്രീം, മറ്റു ഭക്ഷണങ്ങള്‍ ഉള്‍പ്പെടെ നല്‍കി കുട്ടികളെ വലയിലാക്കുകയും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ക്ക് അടിമകളാക്കുകയും ചെയ്ത ശേഷം ഇവരെ തന്നെ വില്‍പനക്കു നിയോഗിച്ചു ലക്ഷങ്ങള്‍ കൊയ്യുന്ന രീതിയാണ് ലഹരി മാഫിയകള്‍ ജില്ലയില്‍ പയറ്റുന്നതെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."