നിപായും ഡെങ്കിയും: 101 ആയുര്‍വേദ ഡിസ്‌പെന്‍സറികളില്‍ പ്രതിരോധ ക്ലിനിക്ക്
പാലക്കാട്: മഴക്കാല രോഗങ്ങള്‍ പ്രതിരോധിക്കാനും നിപാ വൈറസിനും ഡെങ്കിപ്പനിക്കുമെതിരെ ബോധവത്കരണവുമായി ജില്ലാ ആയുര്‍വേദ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. മെയ് 30 പകര്‍ച്ചപ്പനി ദിനമായി ആചരിച്ചതിന് പുറമെ ജില്ലയിലെ 101 ആയുര്‍വേദ ഡിസ്‌പെന്‍സറികളിലും പ്രതിരോധ ക്ലിനിക്കുകള്‍ ആരംഭിച്ചു. നിപയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ലഘുലേഖകളും വിതരണവും തുടങ്ങി.
അസുഖം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ വരാതെ നോക്കുന്നതാണ് പ്രധാനം. ജില്ലയിലെ ഏതെങ്കിലും പ്രദേശങ്ങളില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനെ കാംപ് നടത്താന്‍ സജ്ജമാണെന്നും വിവിധ പ്രതിരോധ മരുന്നുകളും സൗജന്യമായി നല്‍കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ഷിബു അറിയിച്ചു. ജില്ലയിലെ 101 ഡിസ്‌പെന്‍സറികളിലായി പതിനയ്യായിരത്തിലേറെ പേര്‍ക്കാണ് ഇതുവരെ ആയുര്‍വേദ വകുപ്പ് പകര്‍ച്ചപ്പനിക്ക് പ്രതിരോധ മരുന്ന് നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."