അത്താഴകൊട്ടുകാര്‍ ഓര്‍മയാവുന്നു
ഒലവക്കോട്: നോമ്പുകാലത്തെ രാത്രികളില്‍ വിശ്വാസികളെ അത്താഴം കഴിക്കാനായി വിളിച്ചുണര്‍ത്തൂന്ന അത്താഴകൊട്ടുക്കാര്‍ ഓര്‍മകളാവുന്നു. പള്ളികള്‍ കേന്ദ്രികരീച്ച് കാലങ്ങളായുണ്ടായിരുന്ന അത്താഴക്കൂട്ടുകാര്‍ കാലാന്തരങ്ങളില്‍ ഇല്ലാതാവുകയാണ് ഓരോ മഹല്ലിനുകീഴിലും അഞ്ചോ ആറോ പേരടങ്ങുന്ന സംഘമാണ് നോമ്പൂകാലത്ത് രാത്രികളില്‍ അത്താഴക്കൊട്ടിനായി ഇറങ്ങിയിരുന്നത്. കൈയ്യിലുള്ള അറബനയില്‍ താളം പിടിച്ച് മാപ്പിളപാട്ടുകളും അറബിഗാനങ്ങളുമായാണ് അത്താഴകൊട്ടുകാര്‍ വീടുകളില്‍ എത്തിയിരുന്നത്.
കല്‍മണ്ഡപത്തെ മഹല്ലുകള്‍ കേന്ദ്രികരീച്ചുള്ള അത്താഴകൊട്ടു സംഘത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ് പറയപെടുന്നത്. മഹല്ലിനൂ കിഴിലുള്ള ഖബര്‍വെട്ടുകാരനായ ഹംസയായിരുന്നു അത്താഴകൊട്ടു സംഘത്തെ നയിച്ചിരുന്നത്. മൂഹമ്മദ്, ഉസ്മാന്‍, അബൂബക്കര്‍ ,മസ്താന്‍ എന്നിവരാണ് അന്നത്തെ അത്താഴക്കൊട്ടൂസംഘത്തിലൂണ്ടായിരുന്നത്.
നോമ്പു ആരംഭിക്കുന്നത് മുതല്‍ രാത്രി 2 മണിയോടെ ഇറങ്ങുന്ന സംഘം വാങ്കുവിളിക്കാന്‍ അല്‍പ സമയം മുമ്പു വരെ മഹല്ലിനു കീഴില്ലുള്ള വീടികളിലെല്ലാം കയറിയിറങ്ങി മുട്ടി വിളിക്കുമായിരുന്നു 27. രാവുകഴിയുന്നതോടെ നോമ്പുകാലത്തെ അത്താഴക്കൊട്ടിന് അത്താഴക്കോട്ടുകാര്‍ വിരാമമിടും വയോധികരടങുന്ന സംഘങ്ങളാണ് ആദ്യകാലത്തെ അത്താഴക്കോട്ടിനു വന്നിരുന്നതെങ്കില്‍ പില്‍ക്കാലത്ത് യുവസംഘങളും അത്താഴക്കോട്ടിനിറങിയിരുന്നു.
നരിക്കുത്തി, പുതുപ്പള്ളിതെരുവ് എന്നിവടങ്ങളില്‍ നിന്നുള്ള യുവസംഘങ്ങള്‍ സൈക്കിളുകളില്‍ ടേപ്പ്‌റെക്കോഡുകളില്‍ പാട്ടുവെച്ചും ദഫുകള്‍ പാടിയും വര്‍ഷങ്ങള്‍ക്കു മുമ്പ് അത്താഴകോട്ടിനു വന്നിരുന്നു. മൈബെല്‍ ഫോണുകളുടെ സംവിധാനമില്ലാത്ത ക്കാലത്ത് അത്താഴക്കോട്ടിനു പ്രസക്തിയെറെയുണ്ടായിരുന്നങ്കിലും കാലത്തില്‍ വന്ന മാറ്റങ്ങളാല്‍ അത്താഴക്കൊട്ടും ഇല്ലാതാവുകയാണ്. നോമ്പുകാലമായാല്‍ പള്ളികളില്‍ രാത്രികാലങ്ങളില്‍ ഓത്തുകള്‍ നടത്തുന്നുവെങ്കിലും പലരും സമയമറിയാന്‍ ന്യൂതന സംവിധാനങ്ങളെ ആശ്രയിക്കുകയാണ്.
വര്‍ത്തമാനക്കാലത്ത് വയോധികസംഘങ്ങള്‍ക്ക് അത്താഴക്കൊട്ടിനു പോകാനുള്ള ശാരിരീക സ്ഥിതിയില്ലാത്തതിനാലും യുവതലമുറകളില്‍ ഇതിനോടുള്ള താല്‍പര്യക്കുറവുമാണ്് കാലപഴക്കമുള്ള അത്താഴക്കൊട്ടിനെ വിസ്മൃതിയിലാക്കുന്നത്. മോബൈല്‍ ഫോണുകളുടെ അലാറം കേട്ടുണരുന്ന വര്‍ത്തമാന കാലത്തെ വിശ്വാസികള്‍ക്കും പുതുതലമുറകള്‍ക്കും അത്താഴകൊട്ടുകള്‍ ഓര്‍മകള്‍ മാത്രമാവുന്നതില്‍ സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."