വിദ്യാര്‍ഥികള്‍ക്ക് ജീവിതപാഠവുമായി മുഖ്യമന്ത്രി
പാലക്കാട്: സ്‌കൂളുകളില്‍ പുതുതായി എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസാ സന്ദേശങ്ങളെത്തി. ആശംസയോടൊപ്പം തന്നെ പരിസ്ഥിതി സംരക്ഷണം, ആരോഗ്യം തുടങ്ങി വിവിധ പാഠ്യേതര പ്രവര്‍ത്തനങ്ങളെ കുറിച്ച് വിദ്യാര്‍ഥികളെ ഓര്‍മിപ്പിക്കുന്ന ആശംസ പുസ്തകമാണ് മുഖ്യമന്ത്രി നല്‍കിയത്. ഇന്‍ഫര്‍മേഷന്‍ -പബ്ലിക്ക് റിലേഷന്‍സ് വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് പുസ്തകം തയ്യാറാക്കിയത്.
എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്ക് 'പാഠത്തിനപ്പുറം' എന്ന പേരില്‍ 16 പേജുള്ള പുസ്തകവും യുപി-ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 'ജീവിതപാഠം' എന്ന പേരില്‍ 24 പേജുള്ള ആശംസാ പുസ്തകമുവാണ് നല്‍കിയത്. പാഠത്തിനപുറം 1,23,500 കോപ്പികളും ജീവിതപാഠം 2,24,500 പുസ്തകങ്ങളുമാണ് ജില്ലയിലെ സ്‌കൂളുകളില്‍ വിതരണം ചെയ്യുന്നത്.
പഠിക്കാനുള്ള പാഠങ്ങള്‍ നിങ്ങളുടെ മുന്നിലുണ്ട്, എന്നാല്‍ ജീവിക്കാന്‍ അതു മാത്രം മതിയോ എന്ന ചോദ്യവുമായാണ് മുഖ്യമന്ത്രി വിദ്യാര്‍ഥികള്‍ക്ക് ആശംസ നേരുന്നത്. പാഠത്തിനപ്പുറം നമ്മുടെ പ്രകൃതിയെ, കാലത്തെ, ലോകത്തെ അറിഞ്ഞ് വേണം വളരാന്‍ എന്ന് പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. ഇത്തരത്തിലുള്ള ചില ചിന്തകളാണ് പങ്കുവയ്ക്കുന്നതെന്ന് പറയുന്ന മുഖ്യമന്ത്രി വിദ്യാര്‍ഥികളോട് അഭിപ്രായങ്ങള്‍ അറിയിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. പഠനത്തോടൊപ്പം തന്നെ പാഠ്യേതര വിഷയങ്ങളില്‍ ശ്രദ്ധ വേണമെന്ന് പറയുന്ന ആശംസ പുസ്തകത്തില്‍ ബഹുവര്‍ണങ്ങളിലുള്ള ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.. കുട്ടികളെ ആകര്‍ഷിക്കുന്ന രീതിയില്‍ കൃഷി ചെയ്യാനും പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യവും അന്ധവിശ്വാസം തടയാനും വായന പ്രോത്സാഹിപ്പിക്കാനും ലഹരി വര്‍ജിക്കാനും ആവശ്യപ്പെടുന്ന തരത്തിലാണ് പുസ്തകം ഒരുക്കിയിട്ടുള്ളത്.
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്നും എഇഒ ഓഫീസുകള്‍ വഴി സ്‌കൂളുകളില്‍ എത്തിച്ച മുഖ്യമന്ത്രിയുടെ ആശംസാ പുസ്തകം വിദ്യാര്‍ഥികള്‍ക്ക് വിതരണം പൂര്‍ത്തിയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."