പുത്തൂര്‍ പള്ളിക്കല്‍ വി.പി.കെ.എം.എം.എച്ച്.എസ്.എസ് 40ാം വാര്‍ഷിക സമാപന സമ്മേളനം ഇന്ന്
അധ്യാപക വിദ്യാര്‍ഥി കൂട്ടായ്മയിലൊരുക്കിയ സ്‌നേഹവീട് സമര്‍പ്പിക്കും
പള്ളിക്കല്‍: പുത്തൂര്‍ പള്ളിക്കല്‍ വി.പി.കെ.എം.എം.എച്ച്.എസ്.സ്‌കളില്‍ ഒരു വര്‍ഷം നീണ്ടു നിന്ന 40-ാം വാര്‍ഷിക ആഘോഷത്തിന്റെ സമാപന സമ്മേളനം ഇന്ന് നടക്കും. അധ്യാപക-വിദ്യാര്‍ഥി കൂട്ടായ്മയുടെയും മറ്റു സുമനസുകളുടെയും സഹകരണത്തോടെ നിര്‍ധനരായ കുടുംബത്തിന് നിര്‍മിച്ചു നല്‍ക്കുന്ന സ്‌നേഹവീടിന്റെ സമര്‍പ്പണവും നടക്കും. കേരളാ പി.എസ്.സി മുന്‍ അംഗം ഡോ. വി.പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ താക്കോല്‍ദാനം നിര്‍വഹിക്കും. ഗായകന്‍ വി.ടി മുരളി ഉദ്ഘാടനം ചെയ്യും. സ്‌കൂളില്‍ പുതുതായി രൂപീകരിക്കുന്ന അലുംനി അസോസിയേഷന്റെ ഉദ്ഘാടനം സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ നിര്‍വഹിക്കും. പസ്തക പ്രകാശനം കാലിക്കറ്റ് സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ കെ മുഹമ്മദ് ബഷീര്‍ നിര്‍വഹിക്കും.
1976 സ്ഥാപിതമായി ആരംഭിച്ച സ്‌കൂള്‍ 40-ാം വാര്‍ഷികം കൊണ്ടാടുമ്പോള്‍ ഹയര്‍സെക്കന്‍ഡറിയുള്‍പ്പെടെ മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. എച്ച്.എം പി.എ ജോയ് ഉള്‍പ്പെടെയുള്ള വിരമിക്കന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും വേദിയി നടക്കും. സുവനീര്‍ പ്രകാശനം, പൂര്‍വ വിദ്യാര്‍ഥി-അധ്യാപക സംഗമം, കുപ്പിവള കുട്ടിക്കുപ്പായം അനാമിക നേതൃത്വം നല്‍കുന്ന ഇശല്‍ മെലഡി അവതരിപ്പിക്കുന്ന ഗാന മേള, മറ്റു വിവിധയിനം കലാപരിപാടികളും വേദിയിയില്‍ അരങ്ങേറും.
വാര്‍ത്താ സമ്മേളനത്തില്‍ എച്ച്.എം പി.എ ജോയ്, ഡെപ്യൂട്ടി.എച്ച്.എം എ.ടി ഹസ്സന്‍, വൈസ് പ്രിന്‍സിപ്പല്‍ മുഹമ്മദ് വാഴക്കാട്, അധ്യാപകരായ സുബൈര്‍, വി.എ സലാം, കെ മുസ്തഫ, രജീഷ്, മുഹമ്മദ് ഷാഫി, മുബശ്ശിര്‍, നിസാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."