സമൂഹ അടുക്കളയുടെ എണ്ണം 1,211 ആക്കി ഉയര്‍ത്തി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : അര്‍ഹതയുള്ളവര്‍ മാത്രം സമൂഹ അടുക്കള ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്ഷണം പാചകം ചെയ്യാതെ ഇരിക്കുന്നവര്‍ക്കെല്ലാം പണം കൊടുത്തു ഭക്ഷണം നല്‍കാനുള്ള സംവിധാനമായിട്ടല്ല സമൂഹ്യ അടുക്കളയെ കാണേണ്ടത്. ഇവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ട ആയിരം ഹോട്ടലുകള്‍ സംവിധാനം ചെയ്തു ഭക്ഷണം എത്തിച്ചുനല്‍കാനുള്ള ക്രമീകരണം നടത്തണം. സംസ്ഥാനത്ത് ഇപ്പോള്‍ 1,211 സമൂഹ അടുക്കളകളാണ് പ്രവര്‍ത്തിക്കുന്നത്. മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം നല്‍കാനുള്ള നിര്‍ദേശം ശാസ്ത്രീയമല്ലെങ്കില്‍ ഡോക്ടര്‍മാര്‍ നല്‍കേണ്ടതില്ല. ഇക്കാര്യത്തിലുള്ള പരിഹാര നടപടികള്‍ നിര്‍ദേശിക്കാന്‍ എക്‌സൈസ് വകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്. മദ്യാസക്തിയുള്ളവര്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ ഒരു സാമൂഹിക പ്രശ്‌നമാണ്. ഇക്കാര്യത്തില്‍ എക്‌സൈസ് നടപടി പൂര്‍ത്തിയാക്കി കഴിഞ്ഞു തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അവസാനിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലവധി മൂന്ന് മാസത്തേക്കു നീട്ടി.
കരാര്‍ ജീവനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ശമ്പളം വാങ്ങാന്‍ പോകാന്‍ അനുവാദം
ഉള്‍വനത്തില്‍ താമസിക്കുന്ന ആദിവാസികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ വനം ഗോത്ര വകുപ്പിന്റെ സംയുക്ത നടപടികള്‍
സ്‌കൂളുകളിലെ അരി, പയര്‍ കെട്ടിക്കിടക്കുന്നത് ന്യായവിലക്ക് ഏറ്റെടുക്കാന്‍ പി.ടി.എയ്ക്ക് ചുമതല നല്‍കും
ഇന്ന് വിരമിക്കുന്നവര്‍ ചാര്‍ജ് കൈമാറിയില്ലെങ്കിലും വിരമിച്ചതായി കണക്കാക്കും
വിധവാ പെന്‍ഷനും അവിവാഹിതര്‍ക്കുള്ള പെന്‍ഷനും സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കാന്‍ നടപടി
സ്വകാര്യ ആശുപത്രിയില്‍ ശമ്പള രഹിത അവധി ശരിയല്ല. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുമായി സംസാരിക്കാന്‍ ആരോഗ്യ വകുപ്പിന് ചുമതല.
തൊഴിലാളികളുടെ വേതനം കുറയ്ക്കാന്‍ പാടില്ല.
ചരക്കുനീക്കം മൂന്നു രീതിയില്‍ ക്രമീകരിക്കും. 1. മരുന്നുള്‍പ്പെടെയുളള അവശ്യവസ്തുക്കള്‍. 2 ധാന്യങ്ങള്‍ പഴവര്‍ഗങ്ങള്‍. 3. മറ്റ് അവശ്യസാധനങ്ങള്‍
പൊതുജന സേവനകേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കണം.
കുടിവെള്ള ഉപഭോഗത്തില്‍ തദ്ദേശ വകുപ്പ് ശ്രദ്ധിക്കണം
ആനകള്‍ക്ക് പട്ട കൊണ്ടുവരാന്‍ നിര്‍ദേശം
പേ ചാനലുകള്‍ സൗജന്യമാക്കി ടി.വി ചാനലുകാര്‍ സാമൂഹിക പ്രതിബന്ധത കാണിക്കണം
കുടുംബശ്രീ വായ്പാ പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി.
ആയുര്‍വേദ രംഗത്തെ മനുഷ്യ വിഭവശേഷി ഉള്‍പ്പെടെ അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കും.
അടുത്ത അധ്യയനവര്‍ഷങ്ങളിലേക്കുള്ള സ്‌കൂള്‍ അഡ്മിഷന്‍ ഇപ്പോള്‍ വേണ്ട.
പരമാവധി എല്ലാവരും ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ ചേര്‍ന്ന് പഠിക്കുക
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയ്ക്ക് മികച്ച പ്രതികരണം.
സാലറി ചലഞ്ച് സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകളുമായി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."