29 രാജ്യങ്ങളില്‍നിന്നായി 30 ബ്ലോഗര്‍മാര്‍ ആലങ്കോട്ടെത്തി
എടപ്പാള്‍: കേരളത്തിന്റെ ചരിത്ര പ്രാധാന്യവും പ്രകൃതിഭംഗിയും ലോകത്തിന്റെ നാനാഭാഗത്തേക്കും എത്തിക്കുക എന്ന ലക്ഷ്യവുമായി കേരളം സന്ദര്‍ശിക്കുന്ന വിദേശസംഘം ആലങ്കോട്ടെത്തി. 29 രാജ്യങ്ങളില്‍ നിന്നായി 30 ബ്ലോഗര്‍മാരാണ് സംഘത്തിലുള്ളത്.
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സഞ്ചാരം 15 ദിവസം കൊണ്ടണ്ട് പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യമാണ് സംഘത്തിലുള്ളത്. യാത്രക്കിടയിലാണ് നിളയുടെ തീരത്തുള്ള സാംസ്‌കാരിക പൈതൃകം അറിയുന്നതിനായി ഇവര്‍ ജില്ലയിലെ ആലങ്കോട് ഗ്രാമത്തില്‍ എത്തിയത്. ആലങ്കോട് ചേന്നാത്ത് ശിവക്ഷേത്രാങ്കണത്തില്‍ സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യത്തിന്റെ നേതൃത്വത്തില്‍ ഇവര്‍ക്കായി കേരളീയ വാദ്യകലകളായ പഞ്ചവാദ്യം, മേളം ഫോക് പാരമ്പര്യമുള്ള അനുഷ്ഠാന കലയായ പാനപ്പാട്ട്, ഉടുക്കുകൊട്ടി പാട്ട് എന്നിവ അവതരിപ്പിച്ചു. സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യം ഡയറക്ടര്‍ സന്തോഷ് ആലങ്കോടിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും ബ്ലോഗര്‍മാരും ചേര്‍ന്ന് ഒരു വാദ്യ താള ലയ സംഗമവും നടത്തി. കേരളീയ വാദ്യോപകരണങ്ങള്‍ തനതു രീതിയില്‍ വായിക്കാന്‍ സംഘത്തിന് അവസരം ലഭിച്ചു. പോണ്ടണ്ടിച്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി ബ്ലൂ യോണ്ടര്‍ ഹോളിഡേയ്‌സ് കമ്പനി മാനേജിങ് ഡയറക്ടര്‍ ഗോപിനാഥ് പാറയില്‍, വെല്‍കം കേരള മാഗസിന്‍ എഡിറ്റര്‍ പ്രകാശ് മഞ്ഞപ്ര എന്നിവരാണ് ഇവരെ സോപാനവുമായി ബന്ധപ്പെടുത്തിയതും ഈ പരിപാടിക്ക് നേതൃത്വം നല്‍കിയതും. കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്റെ ഭാരവാഹികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."