മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള ബുദ്ധിപോലും മറ്റുള്ളവര്‍ക്കില്ല: മാമുക്കോയ
എടവണ്ണപ്പാറ: നാലും അഞ്ചും വയസ് പ്രായമുള്ള പിഞ്ചു കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവരേക്കാള്‍ ബുദ്ധിയുള്ളവരാണ് മാനസിക വെല്ലുവിളി നേരിടുന്ന സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെന്ന് സിനിമ താരം മാമുക്കോയ പറഞ്ഞു. വാഴക്കാട് പഞ്ചായത്തിലെ ലൗഷോര്‍ സ്‌പെഷ്യല്‍ സ്‌കൂളിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ഷികാഘോഷം വാഴക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ഹാജറുമ്മ ഉദ്ഘാടനം ചെയ്തു.
മാനേജര്‍ യു.എ.മുനീര്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ.പ്രസിഡന്റ് സി.എ കരീം എളമരം, പ്രഥമധ്യാപിക ലിസിമാത്യു, ചീക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി സഈദ്, മുതുവല്ലൂര്‍ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി സഗീര്‍, ജൈസല്‍എളമരം, മുഹമ്മദ്പറക്കുത്ത, ഷാഹുല്‍ഹമീദ്, വാര്‍ഡ് അംഗം താഹിറ, ന്യൂഇന്ത്യാ അഷൂറന്‍സ് കമ്പനി മാനേജര്‍ വിജയകുമാര്‍, വണ്ടൂര്‍ കുഞ്ഞാമു പ്രസംഗിച്ചു. വര്‍ണ്ണാഭമായ ഘോഷയാത്രയില്‍ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ അവതരിപ്പിച്ച വിവിധ നാടന്‍ കലാരൂപങ്ങളും, ബാന്റ് വാദ്യവും എടവണ്ണപ്പാറ അങ്ങാടിയില്‍ തിങ്ങി നിറഞ്ഞ കാണികള്‍ക്ക് കണ്ണിന് കുളിര്‍മയേകി.
ഘോഷയാത്രക്ക് മുഹമ്മദ്ഊര്‍ക്കടവ്, ആലുക്കുട്ടിമുണ്ടുമുഴി, സജ്‌ന, മറിയംബി, അസ്മാബി നേതൃത്വം നല്‍കി. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്വലംബന്‍ ഇന്‍ഷൂറന്‍സ് കാര്‍ഡ് വിതരണംചെയ്തു. 357 രൂപ അടച്ച് പ്രീമിയം എടുത്ത വാഴക്കാട്, മുതുവല്ലൂര്‍ പഞ്ചായത്തുകളിലെ വ്യക്തികള്‍ക്ക് മുതുവല്ലൂര്‍ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.സഗീര്‍ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."