ആണ്‍കുട്ടികള്‍ക്കൊപ്പം നീന്തിയില്ല; മുസ്ലിംപെണ്‍കുട്ടികളുടെ പൗരത്വം തടഞ്ഞു
ബേണ്‍: ആണ്‍കുട്ടികളോടൊത്ത് നീന്താന്‍ വിസമ്മതിച്ച രണ്ട് പെണ്‍കുട്ടികളുടെ പൗരത്വം സ്വിറ്റ്സര്‍ലന്‍ഡ് തടഞ്ഞു. 12ഉം 14ഉം വയസ് പ്രായമുള്ള രണ്ട് കുട്ടികളുടെ പൗരത്വത്തിനുള്ള അപേക്ഷയാണ് തടഞ്ഞത്. സ്കൂള്‍ സിലബസ് അനുസരിച്ചില്ലെന്നാരോപിച്ചാണ് വിദ്യാര്‍ഥികളുടെ പൗരത്വം നിഷേധിച്ചത്. എന്നാല്‍ മതപരമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്കൊപ്പം നീന്താന്‍ വിസമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സ്കൂളിലെ നീന്തല്‍ പരിശീലനവുമായി ബന്ധപ്പെട്ട സിലബസ് അംഗീകരിക്കാന്‍ വിദ്യാര്‍ഥികള്‍ മടിച്ചതിനുകാരണം ആണ്‍കുട്ടികള്‍ക്കൊപ്പം നീന്തല്‍ പരിശീലിക്കണമെന്നതുകൊണ്ടാണെന്നും അതുകൊണ്ടുതന്നെ അവരുടെ പൗരത്വത്തിനുള്ള അപേക്ഷ നിരസിക്കുകയാണെന്നുമാണ് സ്വിസ് അധികൃതര്‍ അറിയിച്ചതെന്ന് യു.എസ്.എ ടുഡേ എന്ന പത്രം റിപ്പോര്‍ട്ടു ചെയ്തു. അതിനിടയില്‍ മറ്റു രണ്ടു കുട്ടികളും ആണ്‍കുട്ടികള്‍ക്കൊപ്പം നീന്തല്‍ പരിശീലിക്കാന്‍ വിസമ്മതിച്ചതിന് ഇവരുടെ പിതാവ് പിഴയടച്ചാണ് നടപടികളില്‍ നിന്നും തടിയൂരിയത്. രാജ്യത്തെ ഒരു ജില്ലാ കോടതിയിലാണ് 4,000 സ്വിസ് ഫ്രാങ്ക് (ഏതാണ്ട് 2,900 പൗണ്ട്) പിഴയടച്ചത്. രാജ്യത്ത് നിലനില്‍ക്കുന്ന വ്യവസ്ഥകളും നിയമങ്ങളും അനുസരിക്കാത്തവര്‍ക്ക് പൗരത്വം നല്‍കാനാവില്ലെന്ന് സ്വിറ്റ്സര്‍ലന്‍ഡ് പൗരത്വവകുപ്പ് പ്രസിഡന്റ് സ്റ്റെഫന് വെര്‍ലെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."