തിരുവനന്തപുരത്തെ കൊവിഡ് മരണം: മകള്‍ കെ.എസ്.ആര്.സി കണ്ടക്ടര്‍, രണ്ടു ദിവസം ഡ്യൂട്ടി ചെയ്തു
തിരുവനന്തപുരം: പൂര്‍ണമായ വ്യക്തതയില്ലാതെ തിരുവനന്തപുരത്ത് മരിച്ച കൊവിഡ് ബാധിതന്റെ റൂട്ട് മാപ്.വിവാഹ മരണാനന്തര ചടങ്ങുകള്‍ക്ക് പുറമേ പ്രൈമറി സ്കൂളിന്റെ പി.ടി.എ യോഗത്തില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
ഇദ്ദേഹത്തിന്റെ മകള്‍ കെ.എസ്.ആര്.സി കണ്ടക്ടറാണ്. ഇവര്‍ രണ്ടു ദിവസം ഡ്യൂട്ടി ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, നാട്ടിലെത്തിയ പ്രവാസികളുമായോ വിദേശികളുമായോ ഇദ്ദേഹം ഇടപെട്ടിട്ടില്ലെന്നാണ് വിവരം. മാര്‍ച്ച് രണ്ടിന് പോത്തന്‍കോട് വിവാഹചടങ്ങില്‍ പങ്കെടുത്തു, അതേ ദിവസവും മാര്‍ച്ച് 11നും, 18നും, 21നും മരണാന്തര ചടങ്ങുകളില്‍ പങ്കെടുത്തു. ഒരു കാസര്‍കോട് സ്വദേശിയും ചെന്നൈ സ്വദേശിയും ഇദേഹം പങ്കെടുത്ത ചടങ്ങിനെത്തിയതായി വിവരമുണ്ട്.
മാര്‍ച്ച് 20 വരെ വീടിന് സമീപമുള്ള പള്ളിയിലും 69-കാരന് പോയിട്ടുണ്ട്. സമീപത്തെ കവലയിലും ദിവസവും പോയിട്ടുണ്ട്. ഇയാള്‍ എത്തിയതായി ഇതിനകം സ്ഥിരീകരിച്ച ബാങ്കുകളില്‍ അടക്കം ജോലി ചെയ്തവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിദ്ദേശിച്ചിട്ടുണ്ട്.
സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധയേറ്റതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ഇദ്ദേഹവുമായി ആരെങ്കിലും സംസാരിക്കുകയോ അടുത്ത് ഇടപഴകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ സ്വയം ഐസൊലേഷനില്‍ ആവണമെന്ന് ആരോഗ്യമന്ത്രി മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനിടക്ക് എന്തെങ്കിലും ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ മാത്രം ഡോക്ടര്‍മാരെ സമീപിക്കുകയെന്നും അവര്‍ പറഞ്ഞു.
അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിയാത്തതുകൊണ്ട് നേരിട്ട് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നും ബന്ധുക്കളില്‍ നിന്നാണ് വിവരങ്ങള്‍ സേഖരിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പൂര്‍ണമായ വിവരം ലഭിക്കാതെ റൂട്ട് മാപ് പുറത്തു വിടാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."