കാര്‍ഷിക കടങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം: കര്‍ഷക രക്ഷാസമിതി
പുല്‍പ്പള്ളി: ജില്ലയിലെ അതിരൂക്ഷമായ വരള്‍ച്ചമൂലം കൃഷി നശിച്ച കര്‍ഷകരുടെ ബാങ്ക് വായ്പകള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യം. സാമ്പത്തിക വര്‍ഷം അവസാനിക്കാറായതോടെ ബാങ്ക് വായ്പ കുടിശ്ശിക അടയ്ക്കുന്നതിന് ബാങ്ക് അധികൃതര്‍ നടപടി ആരംഭിച്ചതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. കാര്‍ഷിക വിളകളായ കുരുമുളക്, കാപ്പി, കമുക് തുടങ്ങിയ കൃഷികള്‍ വരള്‍ച്ച മൂലം കരിഞ്ഞുണങ്ങിയതോടെ കര്‍ഷകര്‍ക്കും ഒരു ആദായവും ലഭിക്കാത്ത അവസ്ഥയാണ് വായ്പ കുടിശ്ശികയുടെ പേരില്‍ ബാങ്കുകള്‍ നിയമ നടപടി ആരംഭിച്ചതോടെ കര്‍ഷകര്‍ ഏറെ പ്രതിസന്ധിയിലാകാന്‍ കാരണം. കുടിശികയുടെ പേരില്‍ വക്കീല്‍ നോട്ടീസ് അയച്ചും കേസുകളുമായി മുന്നോട്ടുപോകാനുമുള്ള നീക്കം ബാങ്കുകള്‍ ആരംഭിച്ചതോടെ പലകര്‍ഷകര്‍ക്കും കിടപ്പാടം പോലും നഷ്ടപ്പെടുന്ന അവസ്ഥയാണ്. കൃഷി ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും വായ്പയെടുത്തവരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് കര്‍ഷക രക്ഷാ സമിതിയോഗം ആവശ്യപ്പെട്ടു. ടി.ജെ മാത്യു അധ്യക്ഷനായി. കെ.ജെ ജോസ്, കെ.ആര്‍ ജയരാജ്, പി.എ ഡിവന്‍സ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."