ത്രിപുര-ബംഗ്ലാദേശ് അതിര്‍ത്തി അടയ്ക്കുമെന്ന് കേന്ദ്രം
അഗര്‍ത്തല: ത്രിപുരയില്‍ ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലം രണ്ടുവര്‍ഷത്തിനുള്ളില്‍ അടച്ചു സീല്ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍.
അസമിലെ 262 കിലോമീറ്റര്‍ അതിര്‍ത്തി ഈയിടെയാണ് അടച്ചത്. വിഷയത്തില്‍, ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ബോര്‍ഡര്‍ മാനേജ്മെന്റ് സെക്രട്ടറി ത്രിപുര സന്ദര്‍ശിച്ചിരുന്നു.
ബംഗ്ലാദേശും ഇന്ത്യയുമായി 4,096 കിലോമീറ്റര്‍ അതിര്‍ത്തിയാണ് പങ്കിടുന്നത്. ഇത് ലോകത്തെതന്നെ അഞ്ചാമത്തെ വലിയ ഭൂഅതിര്ത്തിയാണ്. ബംഗ്ലാദേശില്‍നിന്നു ഇന്ത്യയിലേക്കുള്ള അനധികൃത പ്രവേശനം തടയുന്നതിനാണ് അതിര്‍ത്തി അടയ്ക്കുന്നത്.
ത്രിപുരയിലെ അതിര്‍ത്തി അടയ്ക്കാന്‍ നേരത്തേതന്നെ തീരുമാനിച്ചിട്ടുണ്ടെന്നും രണ്ടുവര്‍ഷത്തിനുള്ളില്‍ അതിര്‍ത്തി അടച്ചു സീല്‍ ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ബോര്‍ഡര്‍ മാനേജ്മെന്റ് സെക്രട്ടറി സുശീല്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."