HOME
DETAILS

മദ്യപിച്ചതായി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഡോക്ടറെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പൊലിസുകാര്‍ക്കെതിരേ നടപടിക്കു ശുപാര്‍ശ

  
backup
July 02 2016 | 07:07 AM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ab



തിരുവനന്തപുരം: മദ്യപിക്കാത്ത ആളെ വേണ്ടത്ര പരിശോധന നടത്താതെ മദ്യപിച്ചെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ യുവ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തു കയും ഡോക്ടര്‍ക്കെതിരെ വകുപ്പുതല പരാതി നല്‍കുകയും ചെയ്ത പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല അന്വേഷണം നടത്തി നടപടിയെടുക്കാന്‍ സംസ്ഥാന യുവജന കമ്മിഷന്‍ ശുപാര്‍ശ ചെയ്തു.
ഏപ്രില്‍ നാലിന് നെടുമങ്ങാട് ജില്ലാശുപത്രിയിലായിരുന്നു സംഭവം. മദ്യപിച്ചതായി ആരോപിച്ച് പൊലിസ് വൈദ്യപരിശോധനക്കു ഹാജരാക്കിയ മൂന്നു പേരില്‍ ഒരാള്‍ മദ്യപിച്ചിട്ടില്ലെന്നു വനിതാ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ തുടര്‍ന്ന് സ്ഥലം എസ്.ഐയും സി.ഐയും നേരിട്ടെത്തി മദ്യപിച്ചതായി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആവശ്യപ്പെട്ട് ഡോക്ടറെ ഭീഷണിപ്പെടുത്തിയിരുന്നു.
എന്നാല്‍ രക്തപരിശോധന നടത്തി മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയൂ എന്ന നിലപാടില്‍ ഡോക്ടര്‍ ഉറച്ചു നിന്നതിനെ തുടര്‍ന്ന് പൊലിസ് പാലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറില്‍ നിന്നും രക്തപരിശോധന കൂടാതെ മദ്യപച്ചതായുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ച ഡോക്ടര്‍ക്കെതിരെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. ഡോക്ടറായ ഷീബ ബീവി യുവജന കമ്മീഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ കുറ്റക്കാരി അല്ലെന്നു റിപ്പോര്‍ട്ട് നല്‍കി.തുടര്‍ന്ന് നടത്തിയ വിസ്താരത്തില്‍ പൊലിസിന്റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചയുണ്ടായതായി കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. ആര്‍. വി. രാജേഷ് അംഗങ്ങളായ അഡ്വ. ആര്‍. ആര്‍. സഞ്ജയ് കുമാര്‍, അഡ്വ. സ്വപ്ന ജോര്‍ജ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  25 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  7 hours ago