മഴക്കാല പൂര്‍വശുചീകരണം: പൊലിസ് പിന്തുണ നല്‍കും
തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന മഴക്കാല പൂര്‍വശുചീകരണ പരിപാടികള്‍ക്കാവശ്യമായ പിന്തുണയും സഹായവും നല്കാന് എല്ലാ എസ്.എച്ച്.ഒമാര്‍ക്കും മറ്റ് യൂനിറ്റ് മേധാവിമാര്‍ക്കും ഡി.ജി.പി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്കി.
പ്രാദേശികതലങ്ങളില്‍ അമിതമായ ഖര, ജല, വായു മലിനീകരണമുണ്ടാക്കുന്ന പ്രദേശങ്ങള്‍ കണ്ടെത്തുന്നതിനും തുടര്‍ന്ന് ജനമൈത്രീ സമിതികളുടെ സഹായത്തോടെ ബോധവല്കരണം നടത്തുന്നതിനും നിര്‍ദേശിച്ചിട്ടുണ്ട്. സ്ഥിരമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കും. മുന്നറിയിപ്പുകള്‍ക്കുശേഷവും ഇത് തുടരുന്നവര്‍ക്കെതിരേ കേസെടുക്കും. മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പൊലിസ് സഹകരണം നല്‍കും.
പൊലിസ് സ്റ്റേഷനുകളും പരിസരങ്ങളും ഗ്രീന്‍പ്രോട്ടോകോള്‍ പാലിക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. ഇക്കാര്യത്തില്‍ ജില്ലാ പൊലിസ് മേധാവിമാരും റെയ്ഞ്ച് ഐ.ജിമാരും മേഖലാ എ.ഡി.ജി.പിമാരും ആവശ്യമായ മേല്‍നോട്ടം വഹിക്കണമെന്നും പൊലിസ് നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് 15നകം പൊലിസ് ആസ്ഥാനത്ത് എത്തിക്കണമെന്നും ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."