HOME
DETAILS
MAL
കുഴിമന്തിയും അല്‍ഫാമും തല്ക്കാലം ഓര്മ, ചക്കയും വാഴത്തട്ടയും എന്തൊരു സ്വാദ്...
backup
March 31 2020 | 20:03 PM
കൊണ്ടോട്ടി: മലയാളി വിദേശത്തേക്കും തമഴ്നാട്ടിലേക്കും കയറ്റി അയച്ച ചക്കയും വാഴത്തട്ടയും കൊറോണക്കാലത്ത് ഇവിടത്തെ തീന്മേശകളില് നിറയുന്നു.
മുതിര്‍ന്നവരേക്കാള്‍ ന്യൂജന്‍ പിള്ളേരടക്കം നാടിന്റെ തനതു രുചി അറിഞ്ഞതോടെ ബിരിയാണിയും കുഴിമന്തിയും ഒഴിവാക്കി ചക്കയിലേക്കും കഞ്ഞിയിലേക്കുമാണ് തിരിച്ചു പോകുന്നത്.
കൊവിഡ് 19 നിയന്ത്രണം വന്നപ്പോള്‍ ചക്ക കയറ്റുമതിക്ക് തിരിച്ചടിയായി. വിഷുക്കാലത്ത് ചക്കയ്ക്കും കണിച്ചക്കയ്ക്കും വിദേശ രാജ്യങ്ങളില്‍ വലിയ ഡിമാന്റാണുണ്ടായിരുന്നത്. വിഷമുക്തവും, ജൈവഗുണങ്ങളേറെയുളള അപൂര്‍വ്വ ഫലവൃക്ഷമാണ് ചക്ക എന്നതിനാല്‍ വിദേശികള്‍ക്കും ചക്കയോടു പ്രിയമാണ്. ചക്ക കഴിഞ്ഞാല്‍ പിന്നീട് കൂടുതല്‍ പേരും വിഭവമാക്കുന്നത് വാഴത്തട്ടയും വാഴയുടെ കഴമ്പുമാണ്. ഗള്‍ഫ് നാടുകളിലേക്കായിരുന്നു ഇവ കൂടുതലായും കയറ്റി അയച്ചിരുന്നത്.
ചക്ക, വാഴത്തട്ട, വാഴക്കഴമ്പ്, ചേമ്പ്, മധുരക്കിഴങ്ങ്, കപ്പ തുടങ്ങി നാടന്‍ വിഭവങ്ങളാണ് ഇന്ന് ഭക്ഷണത്തിനായി മലയാളികള്‍ കൂടുതല്‍ പേരും ഉപയോഗിക്കുന്നത്.ഒഴിവു ദിനങ്ങളില്‍ ബിരിയാണി, കുഴിമന്തി, ബ്രോസ്റ്റ് തുടങ്ങിയവയ്ക്കു പിന്നാലെ പോയവര്‍ക്ക് നാടിന്റെ തനത് വിഭവങ്ങളുടെ രുചി നാവിന്‍തുമ്പിലെത്തിക്കാന്‍ ലോക് ഡൗണ്‍ കാരണമായി.മണ്ണില്‍ കുഴിയെടുത്ത് അടുപ്പുവച്ച് കുഴിമന്തിയുണ്ടാക്കിയ മലയാളി മണ്ണില്‍ നിന്ന് കിളച്ചെടുത്തതു മാത്രം തീന്മേശകളിലേക്ക് എത്തിച്ചുതുടങ്ങി. കൊറോണക്കാലം അങ്ങിനെയും മലയാളിയെ പഠിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."