കാല്‍നട യാത്രക്കാരെ മറന്ന് കൊടുവള്ളി-അഞ്ചരക്കണ്ടി റോഡ്
തലശ്ശേരി: കൊടുവള്ളി- അഞ്ചരക്കണ്ടി റോഡ് വികസിപ്പിക്കാന്‍ അധികൃതര്‍ നീക്കമാരംഭിച്ചതോടെ കാല്‍ നടയാത്രക്കാര്‍ എങ്ങോട്ട് പോകുമെന്നറിയാതെ വട്ടം കറങ്ങുകയാണ്.
നിലവിലുള്ള റോഡിന്റെ വീതി അഞ്ചുമീറ്ററില്‍ നിന്ന് ഏഴു മീറ്ററാക്കി ഉയര്‍ത്തുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടത്തിയത്. ഇതോടെ കാല്‍നട യാത്രക്കാരന് നടന്നുപോകാന്‍ വഴിയില്ലാത്ത അവസ്ഥയായി. അടുത്ത ദിവസം മുതല്‍ വീതി കൂട്ടിയ റോഡില്‍ ടാറിങ് പ്രവൃത്തിയും ആരംഭിക്കും.
എട്ടു കോടിയില്‍പരം രൂപാ ചെലവില്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുനര്‍നിര്‍മിച്ച കൊടുവളളി അഞ്ചരക്കണ്ടി റോഡ് ഇപ്പോള്‍ കാല്‍നടയാത്രക്കാരുടെ പേടി സ്വപ്‌നമായി മാറിയിരിക്കുകയാണ്. കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ഏറ്റവും ദൂരംകുറഞ്ഞ റോഡു കൂടിയാണിത്. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും ശാസ്ത്രീയമായി പുനര്‍നിര്‍മിക്കപ്പെട്ടതുമായ ഈ റോഡ് കേരള വാട്ടര്‍ അതോറിറ്റിയാണ് കാല്‍നടയാത്രപോലും അസാദ്ധ്യമാക്കും വിധം നേരത്തെ കീറി മുറിച്ച് നാശമാക്കിയിരുന്നത്.
വിമാനത്താവളത്തിലേക്ക് നാലുവരിപാതയാക്കി പ്രസ്തുത റോഡ് പുതുക്കിപണിയണമെങ്കില്‍ ഇരുഭാഗങ്ങളിലുമുള്ള സ്ഥലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."