സമയം കഴിഞ്ഞിട്ടും പ്രവൃത്തി ബാക്കി
പാപ്പിനിശ്ശേര: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് പ്രവൃത്തി തുടങ്ങി നാല് വര്‍ഷം തികയുമ്പോഴും പണികള്‍ പലതും ബാക്കി. 2013 ഏപ്രില്‍ 22ന് 21 കി.മീറ്റര്‍ ദൂരമുള്ള റോഡ് നവീകരണത്തിനു തുടക്കം കുറിച്ചത്. പദ്ധതിക്കായി 118.3 കോടി രൂപയാണ് അനുവദിച്ചത്.
പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ അനുവദിച്ച സമയം പലതവണ മാറി അവസാനം 2016 ജൂണ്‍ 30 വരെ നല്‍കി. എന്നാല്‍ അതു 2016 നവംബര്‍ 30 വരെ വീണ്ടും നീട്ടി നല്‍കി. അവസാനമായി 2017 മാര്‍ച്ച് 31 ആണ് പിലാത്തറ റോഡ് പ്രവൃത്തികള്‍ തീര്‍ക്കുന്നതിന് സര്‍ക്കാര്‍ അവസാനമായി അനുവദിച്ച സമയം. അനുവദിച്ച സമയം ഇന്ന് അവസാനിക്കുമ്പോഴും ഇനിയും ജോലികള്‍ പൂര്‍ത്തിയാക്കാനാകാതെ ഇഴഞ്ഞു നീങ്ങുകയാണ്. ഡല്‍ഹി കേന്ദ്രമായിട്ടുള്ള ആര്‍.ഡി.എസ് കമ്പനിയാണ് കരാര്‍. ജോലികള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിന് കരാറുകാരന്‍ വീഴ്ച വരുത്തിയതാണ് പ്രവൃത്തികള്‍ നീണ്ടു പോകാന്‍ കാരണം. അവസാനഘട്ടത്തിലെത്തി നില്‍ക്കുന്ന പാപ്പിനിശ്ശേരി റെയില്‍വെ മേല്‍പ്പാലത്തിന്റെ ജോലികളില്‍ പാലത്തിന്റെ ഒരു ഭാഗത്തെ അപ്രോച്ച് റോഡിന്റെ ജോലികളും ടാറിങ് പ്രവൃത്തികളും ഇനിയും ബാക്കിയുണ്ട്. പദ്ധതിയിലെ പ്രധാന പാലമായ ഇതിന്റെ ജോലികള്‍ക്കായി 40 കോടി രൂപയാണ് മാറ്റിവച്ചത്. പിലാത്തറ മുതല്‍ കരിക്കന്‍കുളം വരെയുള്ള 19 കി.മി റോഡ് നവീകരണ ജോലികള്‍ പൂര്‍ത്തിയായി.
പഴങ്ങാടി ജങ്ഷന്‍ വരെയുള്ള ബാക്കിയുള്ള റോഡിന്റെ ജോലികള്‍ ഇപ്പോള്‍ നടന്നുവരുന്നു. ഇതു കൂടി പൂര്‍ത്തിയാകുന്നതോടെ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുക്കാനാകും. കണ്ണപുരം, പാപ്പിനിശ്ശേരി ഭാഗങ്ങളില്‍ ഓവുചാലിന്റെ ജോലികളും തീരാനുണ്ട്. പാപ്പിനിശ്ശേരി മേല്‍പ്പാല നിര്‍മാണ ജോലികള്‍ തുടങ്ങുന്നതിന് മുമ്പ് പ്രദേശത്തെ കാല്‍നട യാത്രക്കാര്‍ക്കും ചെറു വാഹനങ്ങള്‍ക്കും കടന്ന് പോകുന്നതിന് റെയില്‍വേ നിര്‍മിക്കുന്ന അടിപ്പാതയുടെ നിര്‍മാണവും പൂര്‍ത്തിയാക്കാനാകാതെ പാതിവഴിയിലായി.
പിലാത്തറ- പാപ്പിനിശ്ശേരി റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്താലും താവം മേല്‍പ്പാലത്തിന്റെ ജോലികള്‍ പൂര്‍ത്തിയാകണമെങ്കില്‍ മാസങ്ങളെടുക്കും. ഇതില്‍ രാമപുരം പാലത്തിന്റെ ജോലികളും ഇനിയും പൂര്‍ത്തിയാകാനുണ്ട്. പാലത്തിന്റെ അപ്രോച്ച് റോഡടക്കമുള്ള ജോലികളും ഇനിയും തീരാനുണ്ട്. താവം, രാമപുരം പാലത്തിന്റെ ജോലികള്‍ തീര്‍ക്കാന്‍ ഇ നിയും സമയമെടുക്കുമെങ്കിലും പിലാത്തറ-പാപ്പിനിശ്ശേരി റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നതിന് ബാക്കിയുള്ള ജോലികള്‍ അടിയന്തിരമായി തീര്‍ത്ത് ഏപ്രിലോടെ റോഡ് തുറന്ന് കൊടുക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."