HOME
DETAILS
MAL
രാമന്തളി: യു.ഡി.എഫും സമരത്തിന്
backup
March 30 2017 | 21:03 PM
കണ്ണൂര്‍: രാമന്തളി പഞ്ചായത്തിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് മാറ്റി സ്ഥാപിക്കുന്നതിനായി ജനങ്ങള്‍ നടത്തുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് യു.ഡി.എഫ് ജില്ലാകമ്മിറ്റി കണ്ണൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിനു മുന്നില്‍ ധര്‍ണ നടത്തും. മദ്യഷാപ്പുകള്‍ ജനവാസ കേന്ദ്രങ്ങളിലേക്കു മാറ്റുന്ന നടപടി ഉപേക്ഷിക്കണമെന്നും യു.ഡി.എഫ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ജില്ലാചെയര്‍മാന്‍ പ്രൊഫ. എ.ഡി മുസ്തഫ അധ്യക്ഷനായി. വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, സതീശന് പാച്ചേനി, കെ.പി മോഹനന്, വി.എ നാരായണന്, പി. കുഞ്ഞിമുഹമ്മദ്, ഇല്ലിക്കല്‍ അഗസ്തി, സി.എ അജീര്‍, കെ. ബാലകൃഷ്ണന്, വി.കെ കുഞ്ഞിരാമന്, പി. വത്സരാജ്, അബ്ദുല്‍കരീം ചേലേരി, വി.പി വമ്പന്‍, തോമസ് വക്കത്താനം, സുരേഷ് ബാബു എളയാവൂര് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."