മുഹമ്മദ് റിയാസ് മുസ്ലിയാരുടെ പിതാവ് മുഖ്യമന്ത്രിയെ കണ്ടു
കാസര്‍കോട്: കാസര്‍കോട് കൊലചെയ്യപ്പെട്ട മദ്റസ അധ്യാപകന്റെ പിതാവ് മുഖ്യമന്ത്രിയെ കണ്ടു. ഇന്നലെ രാവിലെ കാസര്‍കോട് കലക്ടറേറ്റ് വളപ്പില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സഹായധന വിതരണത്തിനിടയിലാണ് മദ്റസ അധ്യാപകന് കര്‍ണ്ണാടക മടിക്കേരിയിലെ മുഹമ്മദ് റിയാസ് മുസ്ലിയാരുടെ പിതാവ് സുലൈമാന്‍ മുഖ്യമന്ത്രിയെ കണ്ടത്.
മകന്റെ കൊലപാതകികള്‍ക്ക് ഉടന്‍ ശിക്ഷ കിട്ടുന്ന രീതിയില്‍ അന്വേഷണം നടത്തണമെന്നും സംഭവത്തിലെ ഗൂഢാലോചന അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരണമെന്നും സുലൈമാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മകന്റെ മരണത്തോടെ നിരാലംബരായ കുടുംബത്തിന് സഹായം നല്കാന് നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിലെല്ലാം അനുഭാവ പൂര്‍ണമായ നടപടികള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി സുലൈമാന്‍ ഉറപ്പ് നല്കി.
ഇക്കഴിഞ്ഞ 20ന് അര്‍ധരാത്രിയിലാണ് കാസര്‍കോട് പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്റസ അധ്യാപകന് കെ.എസ് മുഹമ്മദ് റിയാസിനെ ആര്.എസ്.എസ് സംഘം പള്ളിയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."