കൊവിഡ് സന്ദേശം അയച്ച് വിഡ്ഢിദിനം ആഘോഷിച്ചാല്‍ അകത്താകും
തിരുവനന്തപുരം: ' ഇന്ന് വിഡ്ഢി ദിനമല്ലേ, രണ്ടു കൊവിഡ് പോസ്റ്റ് ഇട്ടു നാട്ടുകാരെ പറ്റിക്കാം' എന്ന് കരുതുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലിസ്. കൊറോണ വൈറസ്, ലോക്ക്ഡൗണ്‍ എന്നീ വിഷയങ്ങളെക്കുറിച്ച് വ്യാജ പോസ്റ്ററുകള്‍ നിര്‍മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.
അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടിയുണ്ടാകുമെന്ന് ഡി.ജി.പി ലോക്നാഥ് ബഹ്റ അറിയിച്ചു.
വ്യാജ സന്ദേശങ്ങള്‍ നിര്‍മി ക്കുന്നവര്‍ക്കെതിരെ മാത്രമല്ല അത് ഫോര്‍വേഡ് ചെയ്യുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും.
ഇത്തരം സന്ദേശങ്ങള്‍ തയാറാക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ഡോം, സൈബര്‍ പൊലിസ് സ്റ്റേഷനുകള്‍, വിവിധ ജില്ലകളിലെ സൈബര്‍ സെല്ലുകള്‍ എന്നിവയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് സാമൂഹിക മാധ്യമങ്ങളില്‍ ഹൈടെക്ക് സെല്ലിന്റെ കര്‍ശന നിരീക്ഷണവും ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."