വിലകുറച്ചു വില്പന; പച്ചക്കറി വ്യാപാരിയെ മര്‍ദിച്ചു
അഞ്ചല്‍: ചന്തമുക്കില്‍ വിലകുറച്ച് പച്ചക്കറി വ്യാപാരം നടത്തുന്നു എന്നാരോപിച്ച് തമിഴ്നാട് സ്വദേശിയായ മന്മദനെ അഞ്ചലിലെ പച്ചക്കറി വ്യാപാരികളും കോണ്‍ഗ്രസ് നേതാക്കളും മര്‍ദിക്കുകയും പച്ചക്കറി അടപ്പിക്കുകയും ചെയ്തു. പട്ടാപ്പകല്‍ പൊലിസ് ഒത്താശയോടെയാണ് തമിഴ്നാട് സ്വദേശിയെ മര്‍ദിക്കലും കടയടപ്പും നടന്നത്.
ഇതേ സംഭവം ഒരാഴ്ചയ്ക്ക് മുന്‍പ് അഞ്ചലിലെ പച്ചക്കറി വ്യാപാരികള്‍ ഇയാളെ മര്‍ദിക്കുകയും കടയടപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാട്ടുകാരുടെ സഹായത്തോടെ വീണ്ടും കട തുറന്ന് ഗുണനിലവാരമുള്ള പച്ചക്കറികള്‍ വിലകുറച്ച് വില്പന നടത്തി വരികയാണ് പച്ചക്കറി വ്യാപാരികളുടെ ഗുണ്ടായിസം.
നാട്ടുകാരും അഞ്ചലിലെ ഡ്രൈവര്‍മാരും തമിഴ്നാട് സ്വദേശിയെ അനുകൂലിച്ച് നാട്ടുകാരും പ്രദേശത്തെ ഡ്രൈവര്‍മാരും എത്തിയത് സംഘര്‍ഷത്തിന് ഇടയാക്കി. പച്ചക്കറി വ്യാപാരികള്‍ പൊലിസിനെ നിര്‍ബന്ധിച്ച് തമിഴ്നാട് സ്വദേശിയുടെ കട പരിശോധിച്ചതില്‍ 24 കവര്‍ നിരോധിത പാന്‍മസാല കണ്ടെടുത്തു. ഈ കാരണം പറഞ്ഞു പൊലിസ് മന്മദനെ കൊണ്ട് കടയടപ്പിക്കുകയും ഇയാളെ സ്റ്റേഷനില്‍ കൂട്ടികൊണ്ട് പോകുകയും ചെയ്തു.
മന്മദന്റെ കടയില്‍ സംഘടിച്ച് എത്തിയ പച്ചക്കറി വ്യാപാരികള്‍ തന്നെ നിരോധിത പാന്‍മസാല ഒളിപ്പിച്ച് വച്ച ശേഷം പൊലിസിനെക്കൊണ്ട് എടുപ്പിക്കുകയായിരുന്നെന്ന് പ്രതിഷേധവുമായെത്തിയ നാട്ടുകാര്‍ പറയുന്നു. വിലകുറച്ച് പച്ചക്കറി വിറ്റതിന്റെ പേരില്‍ തമിഴ്നാട് സ്വദേശിയെ മര്‍ദിച്ചതും കടയടപ്പിച്ചതും പൊലിസിന്റെ ഒത്താശയോടെയാണെന്നും ഇതിനെതിരേ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും പ്രാദേശിക ബി.ജെ.പി നേതൃത്വം അറിയിച്ചു.
സംഭവത്തില്‍ പൊലിസ് കേസെടുക്കുമെന്ന് അഞ്ചല്‍ സി.ഐ മോഹന്‍ദാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."