ഡോക്ടര്‍ മരിച്ചു; കൊവിഡിന് സ്വയം ചികിത്സ നടത്തിയെന്ന് സംശയം
ഗുവാഹത്തി: അസമില്‍ 44കാരനായ ഡോക്ടറുടെ മരണകാരണം സംശയത്തില്‍. കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മലേറിയക്കെതിരേയുള്ള മരുന്ന് വാങ്ങിച്ച ഡോക്ടറാണ് കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
തനിക്ക് കൊവിഡ് ബാധ സംശയിച്ച ഡോക്ടര്‍ മലമ്പനി മരുന്ന് വാങ്ങി സ്വയം ചികിത്സ നടത്തുകയായിരുന്നെന്ന സംശയമാണ് ഇതോടെ ബലപ്പെട്ടിരിക്കുന്നത്. അനസ്‌ത്യേഷ്യ വിദഗ്ധനായ ഉത്പല്‍ജിത് ബര്‍മനാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.മലേറിയയ്ക്കുള്ള മരുന്ന് ഉപയോഗിച്ചതാണ് മരണകാരണമെന്ന് കണ്ടെത്തിയിട്ടില്ലെങ്കിലും ഈ മരുന്ന് കഴിച്ചശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നതായി അദ്ദേഹം സുഹൃത്തുക്കള്‍ക്കു വാട്‌സ്ആപ് സന്ദേശമയച്ചിരുന്നെന്നു കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് ബാധിതരെയും അതു സംശയിക്കുന്നവരെയും ചികിത്സിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രതിരോധ മരുന്നായി മലേറിയ്ക്കുള്ള ഈ മരുന്ന് ഉപയോഗിക്കാമെന്നു ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, മരിച്ച ഡോക്ടര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട ആളല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."