പാചകവാതക വില വര്‍ധന പിന്‍വലിക്കണം: കെ.സി വേണുഗോപാല്‍ എംപി
ആലപ്പുഴ : അന്യായമായ ഇന്ധന വില വര്‍ധനയ്ക്കു പുറമേ ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതകത്തിനും കുത്തനെ വില കൂട്ടി സാധാരണക്കാരെ കൊള്ളയടിക്കാന്‍ എണ്ണ കമ്പിനികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് എ. ഐ. സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. പറഞ്ഞു.
ലോക്‌സഭ -നിയമസഭ ഉപതിരഞ്ഞെടുപ്പുകള്‍ക്കു പിന്നാലെ നടപ്പിലാക്കുന്ന വിലവര്‍ധനക്കു പിന്നിലെ അജണ്ട രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാകും'. കര്‍ണാടക തിരഞ്ഞെടുപ്പിനു പിന്നാലെ പെട്രോള്‍, ഡീസല്‍ വിലയിലും വന്‍ വര്‍ധന കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു.
അന്തര്‍ ദേശീയ വിപണിയില്‍ എണ്ണവില കുറയുമ്പോഴും ഇന്ത്യയില്‍ ഇന്ധന വില വര്‍ധിപ്പിക്കുക മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. സിലണ്ടറിന് 48.50 രൂപവര്‍ദ്ധിപ്പിച്ച നടപടി സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കും. യാതൊരു നിയന്ത്രണവുമില്ലാതെ അടിക്കടി നടപ്പിലാക്കുന്ന ഈ വില വര്‍ധന പകല്‍ക്കൊള്ളയാണ് . യുക്തിരഹിതമായ വിലവര്‍ധന പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം'.വില വര്‍ദ്ധന പുനപരിശോധിക്കണമെന്നും അന്യായമായി ഏര്‍പ്പെടുത്തിയ വില വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രിക്ക് കത്തയച്ചതായും എം.പി. അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."