ശുചീകരണമില്ല; കല്ലാച്ചി മാര്‍ക്കറ്റ് പരിസരം ദുര്‍ഗന്ധമയം
നാദാപുരം: ജില്ലയിലാകെ നിപാ വൈറസ് ഭീതി നിലനില്‍ക്കുമ്പേഴും കല്ലാച്ചി മാര്‍ക്കറ്റ് പരിസരം ചീഞ്ഞു നാറുന്നു. ആളുകള്‍ക്ക് മൂക്കുപൊത്താതെ മാര്‍ക്കറ്റില്‍ പ്രവേശിക്കാന്‍ പറ്റാത്ത അവസ്ഥയാണ് നിലവില്‍.
മത്സ്യ മാര്‍ക്കറ്റിലെയും കോഴിക്കടകളിലേയും പരിസരത്തു താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ തള്ളുന്ന മാലിന്യങ്ങളെല്ലാം എല്ലാം കുമിഞ്ഞുകൂടുന്നത് സമീപത്തെ പറമ്പുകളിലാണ്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന ഈ മാലിന്യങ്ങള്‍ മഴയില്‍ റോഡിലേക്ക് ഒഴുകിയെത്തുന്നതോടെ പകര്‍ച്ച വ്യാധികള്‍ പടരുമെന്നതില്‍ യാതൊരു സംശയവുമില്ല.
വൃത്തിഹീനമായ ചുറ്റുപാടിലാണ് മത്സ്യ വില്‍പ്പന നടത്തുന്നത്. ചുറ്റുമുള്ള ഓടകളില്‍ നിറയെ മത്സ്യ മാംസ അവശിഷ്ടങ്ങള്‍ ചീഞ്ഞു കിടക്കുന്നു. ഈ അഴുക്ക് വെള്ളത്തില്‍ ചവിട്ടിയാണ് ആളുകള്‍ മത്സ്യ മാര്‍ക്കറ്റിലേക്കെത്തുന്നത്. മാര്‍ക്കറ്റിനു പിറകിലുള്ള വാടക ക്വര്‍ട്ടേഴ്‌സില്‍ നൂറിലധികം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. മാലിന്യം സംസ്‌കരിക്കാന്‍ പ്രത്യേകം സംവിധാനമില്ലാതെ വൃത്തിഹീനമായ ചുറ്റുപാടിലാണ് ഇവരുടെ ജീവിതം. മാലിന്യ സംസ്‌കരണത്തിന് സംവിധാനങ്ങളൊന്നും ഇവിടെയില്ല. ഇവ മുഴുവന്‍ ക്വര്‍ട്ടേഴ്‌സിനോട് ചേര്‍ന്ന് തന്നെ തള്ളുകയാണ്. ഇതു കൂടാതെ ആവശ്യമായ സംഭരണ ശേഷിയില്ലാത്ത കക്കൂസ് ടാങ്കുകള്‍ കവിഞ്ഞൊഴുകി സമീപത്തു പരന്നൊഴുകുന്നുമുണ്ട്. ഇവ മഴയില്‍ സമീപത്തെ ജലസ്രോതസുകളിലേക്കാണ് ഒഴുകിയെത്തുന്നത്. വാണിയൂര്‍ റോഡില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തും സമാന സ്ഥിതിയാണ്. സ്വകാര്യ വ്യക്തിയുടെ വാടക വീട്ടില്‍ ഇരുപത്തഞ്ചിലധികം ആളുകളാണ് താമസിക്കുന്നത്. ഇവിടെയുള്ള മാലിന്യങ്ങള്‍ പിറകുവശത്തെ ആണിച്ചാലിലേക്കാണ് ഒഴുക്കുന്നത്. ഇതേ തുടര്‍ന്ന് സമീപത്ത് താമസിക്കുന്നവരുടെ കിണറുകളിലെ വെള്ളം മലിനമാകുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. താമസ സ്ഥലത്താകെ മാലിന്യം കുമിഞ്ഞുകൂടിക്കിടക്കുന്നതിനാല്‍ ആരോഗ്യ ഭീഷണിയും നിലനില്‍ക്കുന്നു. പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സാനിറ്ററി വകുപ്പില്‍ നിന്ന് വിളിപ്പാടകലെയാണ് പരസ്യമായ നിയലംഘനം നടക്കുന്നതെങ്കിലും വേണ്ട നടപടികള്‍ എടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. മഴകനക്കുന്നതോടെ സാംക്രമിക രോഗങ്ങള്‍ പകര്‍ന്നു പിടിക്കാനുള്ള സാധ്യത ഏറെയായതിനാല്‍ ആവശ്യമായ മുന്‍ കരുതല്‍ എടുക്കണമെന്നാണ് പരിസരത്തെ കച്ചവടക്കാരും താമസക്കാരും ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."