HOME
DETAILS

മണലാരണ്യത്തിലെ ഊദ് മൈക്കാവിലെ മാത്യുവിന്റെ തോട്ടത്തിലും വിളയും

  
backup
June 03 2018 | 05:06 AM

%e0%b4%ae%e0%b4%a3%e0%b4%b2%e0%b4%be%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8a%e0%b4%a6%e0%b5%8d-%e0%b4%ae%e0%b5%88%e0%b4%95%e0%b5%8d%e0%b4%95

 

കോടഞ്ചേരി: പണം കായ്ക്കുന്ന മരമെന്ന് വിശേഷിപ്പിക്കാം ഊദ് മരത്തിനെ. അറേബ്യന്‍ രാജ്യങ്ങളിലെ വില കൂടിയ സുഗന്ധദ്രവ്യങ്ങളിലൊന്നാണ് ഊദ് അഥവാ സുഗന്ധമരത്തില്‍ നിന്നുണ്ടാക്കുന്ന അത്തര്‍.
വിദേശങ്ങളിലും ഇന്ത്യയില്‍ ആസാമിലും മാത്രം കൃഷി ചെയ്തു വന്നിരുന്ന ഈ മരം ഇപ്പോള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കൃഷി ചെയ്തു വരുന്നു. കേരളത്തിന്റെ കാലവസ്ഥ ഈ മരത്തിന് ഏറ്റവും അനുയോജ്യമാണ്. ഈ മരത്തിന്റെ ഉള്ളിലുള്ള കറുത്ത എണ്ണമയമുള്ള കട്ടിയുള്ള തടി വാറ്റിയെടുത്താണ് സുഗന്ധപൂരിതമായ അത്തര്‍ നിര്‍മിക്കുന്നത്.
മാത്യുവും ഊദ് മരങ്ങളും
മൈക്കാവ് വടക്കേത്തടത്തില്‍ മാത്യുവിന്റെ കൃഷിയിടത്തില്‍ തലയെടുപ്പോടെ നില്‍ക്കുകയാണ് 35 ഊദ് മരങ്ങള്‍. 14 വര്‍ഷം മുന്‍പ് ഒരു പത്രപ്പരസ്യത്തില്‍ നിന്നറിഞ്ഞ് തുടങ്ങിയതാണ് ഊദ് കൃഷി. അവയുടെ തൈകളുടെ അന്വേഷണം ചെന്നെത്തി നിന്നത് കൊല്ലം ആര്യങ്കാവിലാണ്. അന്ന് ഒരു തൈക്ക് 110 രൂപ പ്രകാരം 100 എണ്ണം വാങ്ങി. അതില്‍ 35 എണ്ണം സ്വന്തം കൃഷിയിടത്തില്‍ നട്ടു. ബാക്കി സുഹൃത്തുക്കള്‍ക്കും മറ്റുള്ളവര്‍ക്കുമായി കൊടുത്തു. രണ്ടു വര്‍ഷം മുന്‍പ് പത്ത് മരങ്ങളില്‍ ഇതില്‍ പ്രാവീണ്യമുള്ള ഏജന്‍സിയെക്കൊണ്ട് കൃത്രിമമായി പൂപ്പല്‍ ബാധ ചെയ്ത് കാത്തിരിക്കുകയാണ് മാത്യു.പൂപ്പല്‍ ബാധിച്ച മരം ദ്രവിച്ചു വരുന്നത് ഈ കര്‍ഷകന് വളരെ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.ഒരു മരത്തിന് 18,000 രൂപയോളമാണ് കൃത്രിമമായി പൂപ്പല്‍ ബാധ ചെയ്യുന്നതിന് ചെലവ് വന്നത്.
നടീല്‍ പരിപാലനം
നല്ല സൂര്യ പ്രകാശം ആവശ്യമായ ഈ മരത്തിന്റെ തൈകള്‍ മൂന്നടി വൃത്താകൃതിയിലും രണ്ടടി ആഴത്തിലും മണ്ണിളക്കി അതില്‍ ഒരു കുട്ട ചാണകപ്പൊടി ചേര്‍ത്തിളക്കി തടമെടുത്താണ് തൈകള്‍ നടേണ്ടത്. കൂടുതല്‍ തൈകള്‍ നടുമ്പോള്‍ 10 മുതല്‍ 15 അടി വരെ അകലത്തിലാണ് നടേണ്ടത്. തൈ നട്ട് ആറു മാസം കഴിയുമ്പോള്‍ 100 ഗ്രാം എല്ലുപൊടി 250 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് അരക്കുട്ട ചാണകപ്പൊടിയുമിട്ട് മണ്ണില്‍ ഇളക്കി മൂടണം. ഒരു വര്‍ഷം കഴിയുമ്പോള്‍ 250 ഗ്രാം രാസവളം നല്‍കാം. ഏഴു വര്‍ഷം പ്രായമായാല്‍ മരം പൂത്ത് തുടങ്ങും. അതില്‍ നിന്നുള്ള കായ്കളില്‍ നിന്നുള്ള അരികള്‍ ഉപയോഗിച്ച് തൈകളുണ്ടാക്കാം.
കൃത്രിമ മരുന്ന് പ്രയോഗം
സാധാരണ ഒരിനം വണ്ട് മരത്തിന്റെ തടി തുളച്ച് പൂപ്പല്‍ ബാധയുണ്ടാക്കിയാണ് പ്രകൃതിദത്തമായി മരം സുഗന്ധമുള്ള കാതലായി മാറുന്നത്. പൂപ്പല്‍ ബാധയുണ്ടാകുമ്പോള്‍ മരം ക്രമേണയായി ദ്രവിച്ച് പോകും. ഇങ്ങനെ ദ്രവിക്കുമ്പോഴാണ് സുഗന്ധമുള്ള കാതല്‍ തടി രൂപപ്പെടുന്നത്. കേരളത്തില്‍ പൂപ്പല്‍ ബാധയുണ്ടാക്കുന്നയിനം വണ്ടുകള്‍ കാണപ്പെടാത്തതിനാല്‍ നട്ട് അഞ്ചാം വര്‍ഷം കഴിയുമ്പോള്‍ കൃത്രിമമായി പൂപ്പല്‍ ബാധയുണ്ടാക്കുന്ന മരുന്ന് മരങ്ങളില്‍ ദ്വാരമുണ്ടാക്കി നിറച്ച് രണ്ടു വര്‍ഷം കൊണ്ട് മരം കാതലാക്കുന്നു.
വിപണനം
ഏറ്റവും നല്ല കാതല്‍ തടിക്ക് വിപണിയില്‍ കിലോയ്ക്ക് 15 ലക്ഷം രൂപയാണ് വില വരുന്നത്. എല്ലായിനങ്ങള്‍ക്കും ഈ വില ലഭിക്കില്ല. 'മൈക്രോ കാര്‍പ'എന്നയിനത്തിന് മാത്രമാണ് ഈ വില ലഭിക്കുന്നത്. വിദേശ ഏജന്‍സികളാണ് കാതല്‍ വാങ്ങുന്നത്. കൃത്രിമ മരുന്ന് പ്രയോഗം നടത്തുന്നതിന് നിരവധി ഏജന്‍സികളുണ്ട്. ഇപ്പോള്‍ അവര്‍ തന്നെ വിപണനത്തിലും സഹായിക്കുന്നു.
മാത്യു വടക്കേത്തടത്തില്‍ : 9447516596.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  24 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago