തരംഗമായി റെഡ്മി എ ഫോര്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഓണ്‍ലൈന്‍ ഫ്ളാഷ് സെയിലില്‍ തരംഗമായി ചൈനീസ് കമ്പനി ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ റെഡ്മി എ ഫോര്‍. ഫ്ളാഷ് സെയില്‍ തുടങ്ങി ആദ്യ നാലു മിനുട്ടില്‍ രണ്ട@രലക്ഷം പേരാണ് ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണില്‍ നിന്ന് ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്.
ഒട്ടേറെ സവിശേഷതകളോടെ ലോഞ്ച് ചെയ്ത റെഡ്മി എ ഫോറിന് 5,999 രൂപയാണ് വില. 45 ദിവസത്തിനുള്ളില്‍ 10 ലക്ഷത്തിലധികം റെഡ്മി നോട്ട് 4 സ്മാര്‍ട്ട്ഫോണുകള്‍ വിറ്റഴിച്ചതിന് പിന്നാലെയാണ് ഷവോമി റെഡ്മി എ ഫോര്‍ അവതരിപ്പിച്ചിരുന്നത്. ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ് കളര്‍, റോസ് ഗോള്‍ഡ് പതിപ്പുകളിലാണ് ഫോണ്‍. റോസ് ഗോള്‍ഡ് പതിപ്പ് ഏപ്രില്‍ മാസത്തിലേ പുറത്തിറങ്ങൂ.
അഞ്ച് ഇഞ്ച് എച്ച്.ഡി ഡിസ്പ്ലേ, ര@ണ്ട് ജി.ബി റാം, 16ജി.ബി ഇന്റേണല്‍ സ്റ്റോറേജ്, എഫ്.എം റേഡിയോ, ഐ.ആര് പോര്‍ട്ട്, ജി.പി.എസ്, വൈ ഫൈ, ബ്ലൂടൂത്ത് 4.1, 3120 എം.എ.എച് ബാറ്ററി തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകള്‍. ഡ്യുവല്‍ സിം സ്മാര്‍ട്ട്ഫോണിന് ഉള്‍ക്കരുത്തേകുന്നത് 1.4 ജിഗാഹെട്സ് ക്വാല് കോര്‍ സ്നാപ്ഡ്രാഗണ്‍ 425 പ്രൊസസറും.
13 മെഗാപിക്സല്‍ റിയര്‍ കാമറയാണ് മറ്റൊരു പ്രധാന സവിശേഷത. ഫുള്‍ എച്ച്.ഡി വീഡിയോ റെക്കോര്‍ഡിങ് സാധ്യവും. അഞ്ച് മെഗാപിക്സല്‍ ഫ്ര@ണ്ട് കാമറയും ഫോണിലു@ണ്ട്. എം.ഐ.യു.ഐ 8 തീമില്‍ ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മെലോ ഒഎസ്സിലാണ് പ്രവര്‍ത്തിക്കുക. മെയ്ഡ് ഇന്‍ ഇന്ത്യ ടാഗോടെയാണ് സ്മാര്‍ട്ട്ഫോണ്‍ എത്തിയിരിക്കുന്നത്. സ്ക്രോളിങ് സ്ക്രീന്‍ഷോട്ട്, ഡ്യുവല്‍ ആപ്പ്, സെക്കന്‍ഡ് സ്പേസ്(ബിസിനസ്, പേഴ്സണല്‍ ആവശ്യങ്ങള്‍ക്കായുള്ള ര@ണ്ട് ഗൂഗിള്‍ അക്കൗ@ണ്ടുകള്‍) സംവിധാനങ്ങളും എ ഫോറിലുണ്ട@്. ഫ്ര@ണ്ട് പാനലിലുളള 'ഐആര്‍ ബ്ലാസ്റ്റര്‍' ആണ് ഫോണിന്റെ മറ്റൊരു സവിശേഷത. ഈ ഫീച്ചറിന്റെ സഹായത്തോടെ സെറ്റ് അപ്പ് ബോക്സസ്, എയര്‍ ക@ണ്ടീഷനേഴ്സ്, ടെലിവിഷന്‍ എന്നീ കോമ്പാറ്റിബിള്‍ ഹോം ഡിവൈസുകളെ നിയന്ത്രിക്കാന്‍ കഴിയും. ഇന്ത്യയില്‍ നിലവില്‍ ലഭ്യമായി ബജറ്റ് ഫോണുകളിലൊന്നും ഈ ഫീച്ചറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."