HOME
DETAILS
MAL
പ്രത്യേക അക്കൗണ്ട് വേണം: ചെന്നിത്തല
backup
April 01 2020 | 21:04 PM
തിരുവനന്തപുരം: സാലറി ചലഞ്ച് നിര്‍ബന്ധമാക്കരുതെന്നും സര്‍വിസ് സംഘടനകളുമായി വിശദമായി ചര്‍ച്ചചെയ്ത് മാത്രമേ നടപ്പാക്കാവൂവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയ ദുരിതാശ്വാസം പോലെയാകരുത് കൊറോണ ദുരിതാശ്വാസം. പ്രളയ ദുരിതാശ്വാസഫണ്ട് പ്രത്യേകമായ ഒരു അക്കൗണ്ടില്‍ സൂക്ഷിക്കണമെന്ന ഞങ്ങളുടെ ആവശ്യം തള്ളിക്കളഞ്ഞു. പിന്നാലെവന്ന സംഭവങ്ങള്‍ അങ്ങനെ സൂക്ഷിക്കാത്തതിന്റെ പോരായ്മ തെളിയിച്ചു. സാലറി ചലഞ്ചിനായി പ്രത്യേക അക്കൗണ്ട് ഉണ്ടാകണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് മറ്റു പല കാര്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്നതിനാലാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. സാലറി ചലഞ്ചിനോട് എതിര്‍പ്പില്ല. എന്നാല്‍, നിര്‍ബന്ധിച്ച് പിരിക്കാന്‍ പാടില്ലെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സാലറി ചലഞ്ചില്‍ സംഘടനകളുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണം. താല്‍ക്കാലിക ജീവനക്കാര്‍, ദിവസ വേതനക്കാര്‍, ആരോഗ്യം, പൊലിസ്, ഫയര്‍ഫോഴ്‌സ്, റവന്യൂവിലെ ഒരുവിഭാഗം, പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവരെ സാലറി ചലഞ്ചില്‍ നിന്ന് ഒഴിവാക്കണം.
കേരള പുനര്‍നിര്‍മാണത്തിന് നല്‍കിയ തുക സര്‍ക്കാര്‍ പാഴാക്കി. ഖജനാവ് കാലിയായത് സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും കാരണമാണ്. പ്രളയസഹായം ഇപ്പോഴും അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിച്ചിട്ടില്ല. അര്‍ഹതയില്ലാത്ത പലര്‍ക്കും ലഭിക്കുകയും ചെയ്തു. പതിനായിരം രൂപ പോലും പലര്‍ക്കും ലഭിച്ചിട്ടില്ല. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തന്നെ 10 ലക്ഷം രൂപ പ്രളയഫണ്ട് തട്ടിപ്പ് നടത്തി. 50 ലക്ഷം രൂപയുടെ മറ്റൊരു തട്ടിപ്പും പുറത്തുവരുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."