ഗള്‍ഫില്‍ രോഗികളുടെ എണ്ണം 4000 കവിഞ്ഞു; മരണം 23
ദോഹ: ഗള്‍ഫില്‍ കൊവിഡ് രോഗികളുടെ എണ്ണവും മരണവും കൂടുന്നു. സൗദി അറേബ്യയില്‍ രണ്ടും യു.എ.ഇ, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവും മരണപ്പെട്ടതോടെ ഗള്‍ഫില്‍ മരണം 23 ആയി. ഇന്നലെ മാത്രം 299 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ രോഗികളുടെ എണ്ണം നാലായിരം കവിഞ്ഞു.പുതുതായി 299 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം 4052 ആയി. ഏറ്റവും കൂടുതല്‍ രോഗികളുള്ളത് സഊദിയിലാണ്. 1720 പേര്‍. യു.എ.ഇയില്‍ രോഗം ഉറപ്പാക്കിയ 53ല്‍ 31 പേരും ഇന്ത്യക്കാരാണ്. ബഹ്‌റൈയ്‌നില്‍ പുതുതായി രോഗം സ്ഥിരീകരിച്ച 52ല്‍ 47ഉം പ്രവാസികളാണ്.
അതേസമയം, ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് പ്രതിരോധിക്കാനുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ്. സഊദിയിലും കുവൈത്തിലും കര്‍ഫ്യു ശക്തമാക്കി.
ദുബൈ ദേര അല്‍റാസ് മേഖലയില്‍ രണ്ടാഴ്ചക്കാലം സമ്പൂര്‍ണ വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യു.എ.ഇയില്‍ പുറത്തിറങ്ങുന്നതിനുള്ള രാത്രിവിലക്ക് തുടരും. മക്കയിലെ അഞ്ച് മേഖലകളില്‍ പൂര്‍ണ സമയ കര്‍ഫ്യുവും കുവൈത്തിലെ രാത്രികാല കര്‍ഫ്യുവും മാറ്റമില്ലാതെ തുടരുന്നു.
ലേബര്‍ ക്യാംപുകളില്‍ കൊവിഡ് പരിശോധനക്ക് യു.എ.ഇ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ തിങ്ങിപ്പാര്‍ക്കുന്ന ദുബൈയിലെ നയിഫ് മേഖലയിലാണ് കൊവിഡ് ഏറ്റവും കൂടുതല്‍ ആശങ്ക സൃഷ്ടിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."