HOME
DETAILS

അയല്‍വാസി വഴിയടച്ചു; വൃദ്ധയും കുടുംബവും ദുരിതത്തില്‍

  
backup
March 31 2017 | 18:03 PM

%e0%b4%85%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%b5%e0%b5%83%e0%b4%a6


മാള: വീട്ടിലേക്കുള്ള വഴി അയല്‍വാസി അടച്ചു കെട്ടിയതോടെ പുറത്തിറങ്ങാനാവാതെ വിധവയും രോഗിയുമായ വൃദ്ധയുടെ കുടുംബം. പൊയ്യ പഞ്ചായത്ത് വാര്‍ഡ് രണ്ട് മാളപള്ളിപ്പുറത്താണ് സംഭവം. മാള പള്ളിപ്പുറം താണിക്കാട് കോളനിയിലെ ചിറയിന്‍മേല്‍ പരേതനായ കോരന്റെ ഭാര്യ കാവലി (75)ക്കാണീ ദുര്യോഗം. അയല്‍വാസി കണിശപ്പിള്ളി പരേതനായ അയ്യപ്പന്റ മക്കളായ രാജു, ഷാജു എന്നിവര്‍ ചേര്‍ന്ന് വഴി അടച്ചതായാണ് പരാതി. പ്‌ളാവില്‍ നിന്നും ചക്ക താഴെ വീണതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വഴി അടച്ചു കെട്ടലില്‍ എത്തിയതെന്ന് പരിസരവാസികള്‍ പറയുന്നു.
നൂറ്റാണ്ടായുള്ള വഴി മുന്നറിയിപ്പില്ലാതെ അടച്ചതിനെതുടര്‍ന്ന് വൃദ്ധ പൊലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലിസ് സ്ഥലത്തെത്തി തിരിച്ചു പോയതല്ലാതെ നടപടികള്‍ ഉണ്ടായില്ലന്ന് വീട്ടുകാര്‍ പറഞ്ഞു. നേരത്തേ ഇവരുടെ വീട്ടിനോടു ചേര്‍ന്ന വീടും പുരയിടവും വ്യക്തിയില്‍ നിന്നും മാളയിലെ ഒരുട്രസ്റ്റ് വില കൊടുത്തു വാങ്ങിയിരുന്നു. ഈ സ്ഥലത്തിലൂടെയും വീട്ടുകാര്‍ വഴിനടന്നിരുന്നു. ഇവിടെ ട്രസ്റ്റ് അധികൃതര്‍ ചുറ്റുവേലി കെട്ടിഗേറ്റ് സ്ഥാപിച്ചതോടെ ഈ വഴിയും ഇല്ലാതായി. എന്നാല്‍ വൃദ്ധയുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ ട്രസ്റ്റ് ഭാരവാഹികള്‍ ഗേറ്റ് തുറന്ന് നല്‍കാന്‍ സന്മനസ്സ് കാട്ടിയിട്ടുണ്ട്. അതേ സമയം ട്രസ്റ്റ് അധികൃതര്‍ വഴി നല്‍കണമെന്നാവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ഇരുഭാഗത്ത് കൂടേയും പുറം ലോകത്തേക്ക് എത്തുന്നതിന് നേരത്തേ ഉണ്ടായിരുന്ന വഴി തുറന്നു നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. താണിക്കാട് പൂപ്പത്തി റോഡില്‍ നിന്നും 12 വീടുകളിലേക്കുള്ള വഴിയാണിത്. എന്നാല്‍ 2015ല്‍ എട്ടോളം വീട്ടുകാര്‍ക്ക് മറ്റൊരു വഴി പഞ്ചായത്ത് ടാറിംങ് നടത്തി ഗതാഗത യോഗ്യമാക്കി. അതേ സമയം ഉയര്‍ന്ന പ്രദേശത്തുള്ള നാല് വീട്ടുകാര്‍ക്ക് പഴയ വഴി തന്നെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്. നടന്നു പോകാന്‍ മാത്രം കഴിയുന്ന വഴിയിലൂടെ നാല് വീട്ടുകാര്‍ക്കും മൃതദേഹം കൊണ്ടുപോകാന്‍ പോലുമാവില്ല. നിരന്തരം ആവശ്യപെട്ടിട്ടും പഞ്ചായത്ത് നടപടി എടുത്തിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago