എസ്.കെ.എസ്.എസ്.എഫ് മദീനാ പാഷന് ഉജ്വല തുടക്കം
തൃശൂര്‍: പ്രവാചകന്‍ മുഹമ്മദ് നബി (സ്വ)യുടെ ജീവീതത്തെ അനുദാവനം ചെയ്ത് കര്‍മരംഗത്ത് പ്രവര്‍ത്തിക്കുന്നതിനും സമസ്തയുടെ ആദര്‍ശ പ്രചാരകരും രാജ്യത്തിന്റെ നന്മക്ക് വേണ്ടി പ്രയത്‌നിക്കുന്നപ്രവര്‍ത്തക വ്യൂഹത്തെ പരിശീലിപ്പിക്കുന്നതിനും വേണ്ടി എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന തൃശൂര്‍ ജില്ലാ മദീനാ പാഷന് പ്രൗഢ തുടക്കം. ശക്തന്‍ ബസ്റ്റാന്‍ഡ് പരിസരത്ത് ഒരുക്കിയ ഹുദൈബിയ്യ നഗരിയില്‍ എസ്.കെ.എസ്.എസ്.എഫ് പതാക സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉയര്‍ത്തി. തുടര്‍ന്ന് നൂറോളം മഹല്ലുകളില്‍ നിന്നുളള പ്രതിനിധികള്‍ അവരുടെ പ്രദേശത്തെ പ്രതിനിധീകരിച്ച് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
എം.ഐ.സി കേണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേനത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാ പ്രസിഡന്റുമായ മുഹമ്മദ് കോയ ബാ അലവവി തങ്ങള്‍ അല്‍ ഖാസിമി പ്രാര്‍ഥന നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാനും സമസ്ത കേന്ദ്ര മുശാവറ അംഗവും എസ്.എം.എഫ് ജില്ലാ പ്രസിഡന്റുമായ ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ അധ്യക്ഷനായി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ സാഹിബ് മുഖ്യ അതിഥിയായി പങ്കെടുത്തു.
എസ്.കെ.ജെ.എം ജില്ലാ പ്രസിഡന്റ് പി.ടി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റും സംഘാടക സമിതി കണ്‍വീനറുമായ ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സമസ്ത മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ത്രീ സ്റ്റാര്‍ കുഞ്ഞി മുഹമ്മദ് ഹാജി, വൈസ് പ്രസിഡന്റ് നാസര്‍ ഫൈസി തിരുവത്ര, അഷ്‌കര്‍ അലി തങ്ങള്‍ പാടൂര്‍, സി.എ ഷംസുദ്ദീന്‍ തൃശൂര്‍, അഷ്‌റഫ് അലി ചേര്‍പ്പ്, സൈനുദ്ദീന്‍ ഹാജി കൂര്‍ക്കഞ്ചേരി, ഹനീഫ ഹാജി അയ്യന്തോള്‍, ബഷീര്‍ ഹാജി പെരിങ്ങോട്ടുകര, പി.കെ നൗഷാദ് ആല്‍ത്തറ, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി, ജനറല്‍ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം, ട്രഷറര്‍ മെഹ്‌റൂഫ് വാഫി, സത്താര്‍ ദാരിമി, അഡ്വ. ഹാഫിസ് അബൂബക്കര്‍ സിദ്ധീഖ്, ഷാഹുല്‍ കെ പഴുന്നാന, ഷെഫീഖ് ഫൈസി കൊടുങ്ങല്ലൂര്‍, ഷാഹിദ് കോയ തങ്ങള്‍, നൗഷാദ് എം.എച്ച്, സി.എം മുഹമ്മദ് ഖാസിം, അംജദ് പാലപ്പിളളി, സിറാജ് തെന്നല്‍, ഹാരിസ് ചൊവ്വല്ലൂര്‍പ്പടി, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഇ.പി ഖമറുദ്ദീന്‍പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."